കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണ നൽകിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ നൽകിയ സമ്മാനം നാമെല്ലാം ഇന്ന് ഭയത്തോടെ കേൾക്കുന്ന ഒരു വാക്കാണ് "കൊറോണ വൈറസ് ".നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് മൂലം ഒരുപാട് രോഗികളും മരണവും ഉണ്ടാകുന്നു. ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മുക്ക് വേണ്ടത് ഭയം എന്നതിലുപരി വ്യക്തി ശുചിത്വവും വൃത്തിയുമാണ്.

      ഈ വൈറസിന്റെ വ്യാപനം തടയാൻ നമ്മുടെ രാജ്യo അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വേനലവധിക്കും നമ്മൾ ആഘോഷിച്ചിരുന്നത് കുടുംബ വീടുകളിലും, വിനോദ യാത്രകൾ പോയും, കൂട്ടുകാരോടുത്തു കളിച്ചുമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് ഈ വേനലവധി. 
           വീട്ടിൽ ഭയപ്പെട്ട് ഒതുങ്ങി കൂടാതെ നമ്മുടെ കഴിവുകൾ ഉപയോഗിച്ചു പച്ചക്കറി കൃഷി, കവിതകൾ, കഥകൾ, വീടിനു ചുറ്റുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ക്രാഫ്റ്റ് സാധനങ്ങൾ എന്നിവ ഉണ്ടാക്കാം. നമ്മുടെ താല്പര്യം ഏത് മേഖലയിലാണോ അതിൽ നമുക്ക് വർക്ക് ചെയ്യാൻ സാധിക്കും. 
       ഈ വേനലവധി നമ്മുക്ക് പഴയ കാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായി എടുക്കാം. നമ്മളിൽ പലരും മാതാപിതാക്കളുമായി ഒരു അടുപ്പവും ഇല്ല. എല്ലാവർക്കും അവരുടേതായ ലോകം. കൊറോണ വൈറസ് വന്നതോട് കൂടെ പലർക്കും മാതാപിതാക്കളെയും സഹോദരനെയും സഹോദരിയെയും തിരിച്ചറിയാൻ കഴിഞ്ഞു. 
      ജനങ്ങൾക്കിടയിൽ കൊറോണ വൈറസ് വന്നതോട് കൂടെ കുറെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും, ആഡമ്പര കല്യാണങ്ങളും, വർഗീയ കലാപങ്ങളും, സ്ത്രീ പീഡനങ്ങളും, ഒളിച്ചോട്ടങ്ങളും, കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നവരും.... ഒന്നുമില്ല എല്ലാം ഈ വൈറസിലൂടെ ഇല്ലാതായിരിക്കുന്നു. 
     അതുകൊണ്ടാണ് ഈ വേനലവധി കൊറോണ നൽകിയ വലിയൊരു സമ്മാനമായി ഞാൻ കരുതുന്നത്. ഇഷ്ടപ്പെട്ട ജോലികളിൽ ഏർപ്പെട്ട് ഈ കൊറോണ കാലത്തെ നമ്മുക്ക് ഒറ്റ കെട്ടായി അതിജീവിക്കാം. 
      ഒരു ആരോഗ്യ പ്രവർത്തക പറഞ്ഞത് ഞാൻ ഓർക്കുന്നു. "വെല്ലുവിളിയുമായി വന്ന കോവിഡ് 19 രോഗത്തോട് 'കൂട്ടുകാരാ, നിനക്ക് സ്ഥലം മാറിപ്പോയി. ഇത് ആരോഗ്യ സുരക്ഷക്ക് പേരുകേട്ട കേരളമാണ്.
        "എണ്ണം വെച്ചോ കലണ്ടറിൽ ഒരു വാരം കഴിയും മുൻപ് നിന്നെ മലർത്തിയടിച്ചു ഞാനും മുറിവിടും. പിന്നെ..... എന്റെ കൂട്ടുകാരാ, നിന്നോടുള്ള സഹതാപം കൊണ്ടു പറയുവാ... നീയും നിന്റെ കൂട്ടാളികളും  അധികം ഇവിടെ കിടന്നു കറങ്ങാൻ നിൽക്കണ്ട. നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യ പ്രവർത്തകരെയും. അവർ നിന്നെ ഉറക്കും, നല്ല ആ രാരീരോ പാടി ഉറക്കും... "


മുഹമ്മദ്‌ റസീൻ 2nd A കോൺകോർഡ് EHS