കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/ജോണിക്കു പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
ജോണിക്കു പറ്റിയ അമളി

ജോണിയും ടോമിയും വളരെ നല്ല സുഹൃത്തുക്കളായിരുന്നു ടോമി വളരെ നല്ല കുട്ടിയായിരുന്നു അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൈകൾ എപ്പോഴും കഴുകുകയും ചെയ്യമായിരുന്നു എന്നാൽ ജോണി അങ്ങനെയായിരുന്നില്ല. അവനെപ്പോഴും വ്യത്തിയില്ലാതെ ആയിരുന്നു നടന്നിരുന്നത്. ഭക്ഷണം കഴിക്കുമ്പോൾ കൈകൾ വൃത്തിയായി കഴുകിയിരുന്നില്ല. ടോമി എപ്പോഴും ജോണിയോട് വൃത്തിയായി നടക്കാൻ പറയുമായിരുന്നു.എന്നാൽ ജോണി അതൊന്നും അനുസരിച്ചില്ല സ്കൂളിൽ നിന്നും സ്പോർട്സിന് ജോണിയും ടോമിയും സെലക്ട് ചെയ്തു എന്നാൽ ജോണിയ്ക്ക ആദിവസം പങ്കെടുക്കാൻ കഴിഞ്ഞില്ല. അവന് പനി ബാധിച്ചിരുന്നു.വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിഞ്ഞതുകൊണ്ടാണ് ജോണിക്ക് പനി വന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് കൊണ്ടാണ് ജോണിക്ക് സ്പോർട്സ ചാമ്പ്യൻ ആകാൻ കഴിയാത്തത്. ജോണിക്ക് ദയങ്കര വിഷമമായി . ടോമി പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ വരുമായിരുന്നില്ല എന്ന് ജോണി ചിന്തിച്ചു. ജോണിക്ക് തൻ്റെ തെറ്റു മനസ്സിലായി .അവൻ നല്ല കുട്ടിയാകാൻ തീരുമാനിച്ചു അവൻ പരിസരം വൃത്തിയായി സൂക്ഷിച്ചു . വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കി. ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ വൃത്തിയായി സൂക്ഷിച്ചു. ശുചിത്വം പാലിച്ചു.

അഫീസ്
6 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ