കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

പോരാട‍ുവാൻ നേരമായിന്ന‍ുകൂട്ടരേ
പ്രതിരോധ മാർഗത്തില‍ൂടെ
കണ്ണിപൊട്ടിക്കാം നമുക്കീദ‍ുരന്തത്തി -
നലയടികളിൽ ഹസ്‌തദാനം
അൽപകാലം നാം ആകന്നിര‍ുന്നാല‍ും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കര‍ുതലില്ലാതെ
നടക്ക‍ുന്ന സോദരേ കേട്ട‍ുകൊൾക
നിങ്ങൾ തകർക്ക‍ുന്നതൊര‍ുജീവനല്ല -
ഒരു ജനതയെത്തന്നെയല്ലേ ?.....
ആരോഗ്യരക്ഷക്ക‍ു നൽക‍ും
നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേക‍ുന്ന ശുഭവാർത്തക്കായ്
ഒരു മനസ്സോടെ ശ്രമിച്ചിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെയീ -
നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്ക‍ുവേണ്ടി


 

അമലഉണ്ണി
6 A കെ എൻ എം ജി യൂപിഎസ്സ് പുത‍ുപ്പള്ളി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത