കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/കുളങ്ങളുടെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
കുളങ്ങളുടെ പ്രാധാന്യം

എന്താണ്‌ കുളങ്ങളുടെ പ്രാധാന്യം?

പണ്ട്‌ എല്ലാ വീട്ടിലും കുളങ്ങളും കാവുകളും എല്ലാം കാണാം. ചില പഴയ തറവാടുകളിൽ മൂന്ന് നാലു കുളങ്ങൾ ഒക്കെ ഉണ്ടാകും . ഒരു ഗ്രാമത്തിലെ കുളം നശിച്ചാൽ ആ നാട്‌ നശിച്ചു, ഒരു വീട്ടിലെ കുളം നശിച്ചാൽ തറവാട്‌ മുടിഞ്ഞു എന്നുമാണ്‌ പ്രമാണം. പഴയ ചൊല്ല് കേട്ടിട്ടില്ലെ തറവാട്‌ കുളം തോണ്ടി എന്ന് . കുളങ്ങൾ ആ ഭൂമിയിലെ ജലാംശം നില നിർത്തും. ഈർപ്പം നില നിർത്തും. കിണറിലെ വെള്ളത്തിനെ വരെ നില നിർത്തുന്നതിലും, തൊടികളിലെ പച്ചപ്പ്‌ നില നിർത്തുന്നതിനും ഈ കുളങ്ങൾക്ക്‌ പങ്കുണ്ട്‌. അത്‌ കൊണ്ടാണ്‌ ധാരാളം ഭൂമിയുള്ള തറവാട്ടിൽ മൂന്നാലു കുളം കാണുന്നത്‌. അല്ലാതെ അത്‌ വേർ തിരിവ്‌ കാണിച്ചു കൊണ്ടുള്ള നിർമ്മിതി അല്ലാ. പഴയ തറവാടുകൾ നേരെയാക്കുന്നവർ ഉണ്ടെൽ ആദ്യം ആ ഭൂമിയിലെ കുളം നന്നാക്കണം , എങ്കിലെ വീട്‌ നില നിൽക്കുള്ളൂ. കാരണം കുളങ്ങൾ/ ജലാശയങ്ങൾ ഐശ്വര്യത്തിന്റെ ലക്ഷണമാണ്‌ . എന്റെ വീട്ടിൽ ഒരു പൊട്ടക്കുളം ഉണ്ട് എന്ന് പറയുന്നവരെ ശ്രദ്ധിച്ചോളൂ അവരുടെ ജീവിതമോ വീടോ ക്ഷയിച്ച്‌ തുടങ്ങി കാണും. പഴയ കാരണവന്മാർ ബുദ്ധിമാന്മാർ ആണ്‌ , അവർക്ക്‌ നൂറു ഡിഗ്രികൾ ഇല്ലെലും അറിവ്‌ , വക തിരിവ്‌ എന്നിവ ഉണ്ടാകും. അതാണ്‌ ഇന്നത്തെ ഡിഗ്രി കൂടിയ തലമുറയ്ക്ക്‌ ഇല്ലാത്തത്‌. ആ കാരണവന്മാർക്ക്‌ അറിയാം വീടായാൽ കുളം വേണം എന്നും, അവ ഭൂമിക്ക്‌ ഐശ്വര്യമാണെന്നും.

പ്രിയരെ ഒന്നോർത്തോളൂ വീട്ടിലെ തൊടിയിൽ നശിച്ച്‌ കൊണ്ടിരിക്കുന്ന കുളം ഉണ്ടെൽ നേരാക്കി കൊള്ളുക. ഇത്‌ പ്രകൃതിയുടെ മുന്നറിയിപ്പായി കാണുക .ഇത്‌ ശാസ്ത്രം പറയുന്നതാണ്‌ . പക്ഷെ ശാസ്ത്രം പറയുന്നതിനു മുന്നെ നമ്മുടെ കാരണവന്മാർ ഇത്‌ പറഞ്ഞിരുന്നു . അന്നാരും വില വച്ചില്ലാ . ജീവിതത്തിന്റെ ഭാഗമായതെല്ലാം ഇന്ന് സംരക്ഷിക്കപ്പെടേണ്ടതായി മാറി . കലികാലം. അടുത്ത തലമുറയ്ക്ക്‌ വേണ്ടി എങ്കിലും നമുക്ക്‌ ഈ വിത്ത്‌ മുളപ്പിക്കാം. അവർ സമ്പൽ സമൃദ്ധിയോടെ കുളങ്ങളിൽ- കുളങ്ങളുടെ പ്രാധാന്യം

നന്ദന പി നായർ
10 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം