കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/അറിയാതെപോയവൾ

Schoolwiki സംരംഭത്തിൽ നിന്ന്
അറിയാതെപോയവൾ

ഒറ്റയ്ക്കു പൂത്തൊരു വാകയാം
പൂവിന്ചുറ്റിലും ചേർന്നു
വളഞ്ഞു തേൻ വണ്ടുകൾ
ഒറ്റയ്ക്കു നിന്നത് വാടി കരിഞ്ഞു.
വണ്ടു തൻ സുഹൃത്തുക്കൾ
കണ്ടു ചിരിച്ചു! തേൻ കനിഞ്ഞാ-
വണ്ടു വന്നതിൻ കാരണം,
പാവമാ പൂവിനു മിന്നിതിളങ്ങി.
അതെൻ, ജീവന്റെ തുടുപ്പിനെ
എണ്ണുന്നതാണെന്നതാപ്പൂവ്
സ്വന്തമായ് ചിന്തിച്ചു
നിന്നു.
പിന്നീട് തോന്നി അതെല്ലാം തെറ്റെന്ന്
പാവമാ വണ്ടുതൻ ചിരികളും
നോട്ടവും സ്നേഹമാണെന്നത്
മനസ്സിലാക്കീയവൾ പാവമവരോട്
വിടചൊല്ലി നീങ്ങി.
   

ആകാശ് പി
6 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത