ഒറ്റയ്ക്കു പൂത്തൊരു വാകയാം
പൂവിന്ചുറ്റിലും ചേർന്നു
വളഞ്ഞു തേൻ വണ്ടുകൾ
ഒറ്റയ്ക്കു നിന്നത് വാടി കരിഞ്ഞു.
വണ്ടു തൻ സുഹൃത്തുക്കൾ
കണ്ടു ചിരിച്ചു! തേൻ കനിഞ്ഞാ-
വണ്ടു വന്നതിൻ കാരണം,
പാവമാ പൂവിനു മിന്നിതിളങ്ങി.
അതെൻ, ജീവന്റെ തുടുപ്പിനെ
എണ്ണുന്നതാണെന്നതാപ്പൂവ്
സ്വന്തമായ് ചിന്തിച്ചു
നിന്നു.
പിന്നീട് തോന്നി അതെല്ലാം തെറ്റെന്ന്
പാവമാ വണ്ടുതൻ ചിരികളും
നോട്ടവും സ്നേഹമാണെന്നത്
മനസ്സിലാക്കീയവൾ പാവമവരോട്
വിടചൊല്ലി നീങ്ങി.