ഉള്ളടക്കത്തിലേക്ക് പോവുക

കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

പൊക്കുന്നി അപ്പന്റെ (ശിവൻ ) സാന്നിധ്യത്താൽ അനുഗ്രഹീതമായ പൊക്കുന്നി ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്ന വടവന്നൂർ കെ.വി.എം.എം.യു.പി. സ്കൂൾ വടവന്നൂർ ഗ്രാമ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക മൂല്യങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വിദ്യാലയമാണ് . ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകൾ ഉള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ഹൈ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കാണ് വടവന്നൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രേഡുകൾ പത്താം ക്ലാസ്സ് പരീക്ഷയിൽ ലഭിക്കുന്നത് . പൊയ്മുഖം അണിഞ്ഞും കപടവാഗ്ദാനങ്ങൾ നൽകിയും രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്ന പഞ്ചായത്തിലെ മറ്റ് യു.പി വിദ്യാലയങ്ങളെ അപേക്ഷിച്ച് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ ഇപ്പോഴും പത്ത് പടി മുന്നിലാണ് വടവന്നൂർ കെ.വി.എം.എം.യു.പി.സ്കൂൾ