കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/ ശുചിത്വപൂർണ്ണമായ നാളേയ്ക്കായി......

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപൂർണ്ണമായ നാളേയ്ക്കായി......

സമൂഹത്തെ അല്ലെങ്കിൽ ഒരു വ്യക്തിയെ തന്നെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കുന്ന മുഖ്യഘടകം എന്നത് ശുചിത്വം തന്നെയാണ്.കാരണം,ചിട്ടയായ ജീവിതശൈലിയുടെ അഥവാ സംസ്കാരത്തിന്റെ പ്രധാന ഏടുകൾ തന്നെ ശുചിത്വമാണ്. ശുചിത്വം എന്നത് വ്യക്തിശുചിത്വം അല്ലെങ്കിൽ പരിസരശുചിത്വം എന്നിവയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.എന്നാൽ ശുചിത്വത്തിനുവേണ്ടി അവ പാലിക്കേണ്ടതും നാം തന്നെയാണ്.കാരണം,ഓരോരുത്തരുടെയും കർത്തവ്യമാണത്.പകരം ഇതിന് വിപരീതമായി പ്രവർത്തിച്ചാൽ പലതരത്തിലുളള പാരിതോഷികവും നാം ഏറ്റുവാങ്ങേണ്ടി വരും .കാരണം ആരോഗ്യവും ശുചിത്വവും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്.

                  ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും  സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി  ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ഗ്രീക്ക്  പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന ഗ്രീക്ക് പദമുണ്ടായത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യഅർഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കപ്പെടുന്നു.'

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം 'എന്ന് നിർവചിക്കാം.

                                                   വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിക്കാം .
         എന്നാൽ,ശുചിത്വം പാലിക്കാതെ ശുചിത്വമില്ലായ്മയ്ക്ക് ഉദാഹരണമായി അനേകം സന്ദർഭങ്ങൾ  നമുക്ക്  കാണാൻ സാധിക്കുന്നുണ്ട്.നമ്മുടെ കപടസംസ്കാരികബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ പ്രേരിപ്പിക്കുകയും ഇത് അത്ര ഗൗരവമേറിയ പ്രശ്നമല്ലെന്നും തോന്നിപ്പിക്കുന്നു.പക്ഷെ,ശുചിത്വമില്ലായ്മയ്ക്ക് കാരണവും ഈ മനുഷ്യർ തന്നെയാകുന്നു.         	വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം മറ്റുളള ശുചിത്വങ്ങളെ വളരെ ലാഘവത്തോടെ കാണുന്നു.ഇക്കാലത്ത് സ്വാർഥരായ മനുഷ്യർക്ക് സ്വന്തം കാര്യം മാത്രമേ നന്നാകാവൂ എന്നുളള  ചിന്തയും ഇതിന് കാരണമാകുന്നു.നഷ്ടപ്പെട്ട പ്രതികരണശേഷി നമ്മെ ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ന് നടിക്കാൻ പ്രേരിപ്പിക്കുന്നു.
     പൗരബോധത്തോടൊപ്പം  സാമൂഹികബോധമുളള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ.ഞാനുണ്ടാക്കുന്ന മാലിന്യംസംസ്കരിക്കേണ്ടത് ഞാൻ തന്നെ എന്ന ചിന്ത തന്നെ പൊതുശുചിത്വത്തിന് കാരണമാകും.സമൂഹത്തിൽ ജീവിതഗുണനിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം.
       ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസിലാക്കി ചെയ്യാതെ നിന്നാൽ പല വ്യാധികളും നമ്മളെ ഇരയാക്കും.അതിനായി,സ്വയം ആരും രോഗത്തെ വലിച്ചുകയറ്റാതെ അതിനെ അകറ്റാണ് ശ്രമിക്കേണ്ടത്.മുതിർന്നവർ കണ്ടില്ലെന്ന് നടിക്കലാണെങ്കിൽ കുട്ടികൾ പ്രതികരിക്കണം.കാരണം,ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളാണ് നാളെ ഇതിന്റെ പ്രതിഫലം അനുഭവിക്കുക.ആഡംബരജീവിതം നയിക്കുന്നതിനേക്കാൾ അന്തസ്സുളള കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്  നാമോർക്കണം .
       ഈ വേളയിൽ ശുചിത്വത്തിന്റെ മഹത്വം നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്. കാരണം,കൊറോണ എന്ന മഹാമാരി ലോകത്തെ തന്റെ കൈപ്പടയ്ക്കുളളിലാക്കാൻ ശ്രമിക്കുമ്പോൾ സാമൂഹികാകലം പാലിച്ച്, ഇടവിട്ട് കൈകൾ സോപ്പുകൊണ്ടു കഴുകി വൈറസിനെ അകറ്റുന്നു.

ശുചിത്വം പാലിച്ച് മറ്റുളളവർക്ക് മാതൃകയായിക്കൊണ്ട് ശുചിത്വം പാലിക്കാത്തവരെ ഇതിനായി പ്രേരിപ്പിക്കുക.ഞാൻ കാരണം എന്റെ പരിസരവും മറ്റും മലിനമാകരുത് എന്ന് കരുതി അതിനായി പ്രയത്നിക്കുക.


ആദിത്യ കെ
9 I കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം