കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന്റെ അഭിമാനമായി ശ്യാം ലാൽ

സംസ്ഥാന ഐ.ടി മേളയിൽ ആനിമേഷനിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ശ്യാം ലാലിന് A ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.


സബ്‍ജില്ലാ ഐ.ടി മേള

സബ് ജില്ലാ ഐ.ടി മേള ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം

2022-23 വർഷത്തിൽ സബ്‍ജില്ലാ ഐ.ടി മേളയിൽ ഹൈസ്ക‍ൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശ്യാം ലാൽ (ആനിമേഷൻ) ,ഹനീൻ എം മുഹമ്മദ് (വെബ് ഡിസൈനിങ് ),ഹരികേശ് (മലയാളം ടൈപ്പിംങ്)എന്നിവർ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജശ്രീക്ക് (മൾട്ടി മീഡിയ പ്രസന്റേഷൻ )രണ്ടാം സ്ഥാനം ലഭിച്ചു. ആദർശ്(ഡിജിറ്റൽ പെയിന്റിംഗ്),അർജ്ജുൻ (സ്ക്രാച്ച് പ്രോഗ്രാമിങ്) എന്നിവർkക്ക് Aഗ്രേഡ് ലഭിച്ചു.

ജില്ലാ ഐ.ടി മേള

2022 ജില്ലാ ഐ.ടി മേളയിൽ ആനിമേഷനിൽ ശ്യാംലാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹനീൻ എം മുഹമ്മദിന് A ഗ്രേഡോടെ നാലാം സ്ഥാനത്തെത്തി. മൾട്ടി മീഡിയ പ്രസന്റേഷന് രാജശ്രീക്ക് B ഗ്രേഡ് ലഭിച്ചു.

സ്കൂൾ വിക്കി പുരസ്ക്കാരം

2018ൽ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളിനുള്ള സ്കൂൾ വിക്കി പുരസ്ക്കാരം ലഭിച്ചു. മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥിൽ നിന്ന് അവാർഡു തുകയായ പതിനായി രം രൂപയും പ്രശംസാ ഫലകവും ഏറ്റു വാങ്ങി.

ജില്ലയിലെ മികച്ച റെഡ് ക്രോസ് യൂണിറ്റ്

2019 ൽ ജില്ലയിലെ മികച്ച റെഡ്ക്രോസ് യൂണിറ്റായി ഈ സ്കൂളിലെ റെഡ്ക്രോസ്സ് യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച റെഡ്ക്രോസ്സ് കൗൺസിലറായി ഈ സ്കൂളിലെ ശ്രീ . നൂർമുഹമ്മദ് മാഷ് തിര‍ഞ്ഞെടുക്കപ്പെട്ടു.

യൂ.എസ് .എസ് വിജയികൾ - 2019-20

2019- 20 അധ്യയന വർഷം വിദ്യാലയത്തിലെ 2 കുട്ടികൾ യൂ.എസ്.എസ് നേടിയത് അഭിമാനകരമായി.ചിഞ്ചു ചന്ദ്രൻ ,അക്ഷയ കൃഷ്ണ എന്നിവരാണ് വിജയികളായത്. 2020-21 വർഷത്തിൽ അഞ്ചുകുട്ടികൾ യൂ.എസ് .എസ് വിജയികളായി. അശ്വതി,അഭിന,അനഘ,ശ്രീദേവി,ഗംഗ എന്നീ കുട്ടികളാണ് വിജയികൾ.

കായികം

2017 ൽ ജില്ലാ പഞ്ചായത്ത് സ്പോട്ട്സ് കൗൺസിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പായി. 2019-20 വർഷത്തിൽ ജില്ലാ അത്ലറ്റിക് മീറ്റിൽ മൂന്നു കുട്ടികൾക്ക് സമ്മാനം ലഭിച്ചു. ടെന്നിക്കൊയ്‍റ്റ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനവും ആൺകുട്ടികൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

അക്കാദമികം

2015,2016,2017,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിന് 2017,2019 വർഷങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചു. 2019 ൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മികച്ചസ്കൂളിനുള്ള അംഗീകാരം ലഭിച്ചു.2020,2021,2022 വർഷങ്ങളിലും 100% വിജയം ആവർത്തിക്കാൻ സ്കഊളിനു കഴിഞ്ഞു.