കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിന് മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് കമ്പ്യു ട്ടർ പരിശീലനം നൽകുന്നുണ്ട്. 3000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ലാബും ഉണ്ട്.കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണബാങ്ക് സ്കൂളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ട്.ശാസ്ത്രീയരീതിയിൽ ജലപരിശോധന നടത്തിയശേഷമാണ് വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിട്ടുള്ളത്. വളരെ ചിലവേറിയ ഈ സംവിധാനം നമ്മുടെ സ്കൂളിൽസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്ബാങ്കിന്റെ സെക്രട്ടറിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.എം.പുരുഷോത്തമനാണ്.1964 ബാച്ചിന്റെയും 1975 ബാച്ചിന്റെയും പൂർവ്വ വിദ്യാർത്ഥിസംഗമം സ്കൂളിൽവെച്ചു നടക്കുകയുണ്ടായി.ഈ രണ്ടു ബാച്ചുകാരും കൂടി ഒരു മൈക്ക്സെറ്റ് സ്കൂളിലേക്ക് സംഭാവനചെയ്യുകയുണ്ടായി.സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധചെലുത്തിവരുന്നു.1967-68 ബാച്ച് നാലുക്ലാസ്സ് റൂമുകളും 1969 ബാച്ച് ഒരു ക്ലാസ്സ് റുമും ടൈലിട്ട് സ്മാർട്ട് ക്ലാസ്സ് ഠൂമിനു പര്യാപ്തമാക്കി തന്നു.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികൾ
ICT സൗകര്യമുള്ള 13 ക്ലാസ്സ് മുറികൾ
മുപ്പതോളം കമ്പ്യൂട്ടറുകൾ
ബ്രോഡ് ബാൻ്റ് ഇൻ്റെർനെറ്റ് സൗകര്യമുള്ള കമ്പ്യുട്ടർ ലാബ്
അഞ്ചാം ക്ലാസ്സ് മുതൽ കമ്പ്യൂട്ടർ പരിശീലനം
മികച്ച സയൻസ് ലാബ്
മികച്ച ലൈബ്രറി
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സ്കൂൾബസ്സ് സംവിധാനം
ശുദ്ധ ജല ലഭ്യത ഉറപ്പാക്കാൻ വാട്ടർ ഫിൽറ്റർ സംവിധാനം
വിശാലമായ കളിസ്ഥലം