കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പ്രകൃതി2
സമ്പത്തിനേക്കാൾ നമുക്ക് വിലപ്പെട്ട ഒന്നാണ് പ്രകാശം പ്രകൃതി നമുക്ക് എത്ര വലിയ തിരിച്ചറിവുകളാണ് ഓരോ ദിവസവും നൽകുന്നത്, എത്ര വലിയ പാഠങ്ങളാണ്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എല്ലാ സമയങ്ങളിലും നമുക്ക് നൽകുന്നത്. അന്ധകാരം കൊണ്ട് നിറഞ്ഞിരിക്കുന്ന ഭൂമിയിൽ സൂര്യന്റെ സാന്നിധ്യം എത്ര വലിയ തെളിച്ചം ആണ് നൽകുന്നത്. നമ്മുടെ ജീവൻ നിലനിൽക്കുന്നത് തന്നെ ആ വെളിച്ചത്തിൽ ആണ്. സൂര്യൻ മറഞ്ഞു കഴിയുമ്പോൾ അവനെ നാം കണ്ടിരുന്ന സമയത്ത് അവരിൽ നിന്നും ലഭിച്ച വെളിച്ചത്തിന് ശക്തിയാൽ നമ്മൾ അന്ധകാരത്തിൽ ഉറങ്ങുകയും അവന്റെ സാന്നിധ്യത്താൽ ഉണരുകയും ചെയ്യുന്നു.അവനെ നാം ദൂരെനിന്ന് കാണുന്നു. കാണുന്നത് അവനിൽ നിന്നും പുറപ്പെടുന്ന വെളിച്ചം മാത്രം. നാം അകലെയെങ്കിലും അവന്റെ തേജസ് എപ്പോഴും നമുക്കുമുന്നിൽ മിന്നുന്നു. ദുഷ്ടനെന്നോ നീതിമാൻ എന്നോ അങ്ങനെയുള്ള യാതൊരു മുഖപക്ഷവും കൂടാതെ എല്ലാവരുടെയും മേൽ പ്രകാശം ഉദിപ്പിക്കുന്നു. വെളിച്ചം അതിന്റെ ശോഭയോടെ ഉദിച്ചുവരുമ്പോൾ ഒരുവൻ പ്രകാശം അല്പംപോലും കടക്കാത്ത മുറിക്കുള്ളിൽ കയറി ഇരുന്നാൽ വെളിച്ചം എങ്ങനെ അവന്റെ മേൽ പ്രകാശിക്കും? അവൻ എങ്ങനെ വെളിച്ചത്തെ അനുഭവിക്കും. അതിനാൽ മുറിയിൽ ജനാലകളും കതകുകളും തുറന്നു വെളിച്ചത്തെ കൊണ്ടുവന്നാലല്ലേ മതിയാവു. ഇനി ഒരു ബൾബ് പ്രകാശിപ്പിക്കാൻ ആണെങ്കിൽ അതിനു വെളിയിൽ നിന്ന് ഊർജ്ജം അകത്തേക്ക് കൊടുത്താൽ മാത്രമേ സാധിക്കൂ. അതിനും വെളിച്ചം തന്നെ അടിസ്ഥാനം ഭൂമിയിൽ നിന്നുള്ള വെളിച്ചം നിലനിൽക്കാത്തതും ഉയരത്തിൽ നിന്നുള്ള വെളിച്ചം നിലനിൽക്കുന്നതും ആകുന്നു. അതുകൊണ്ട് നമ്മിലെ സകല ഭൗതിക ഭാവങ്ങളും ഉപേക്ഷിക്കുന്നതാണ് വെളിച്ചത്തെ അറിയുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള ഏക മാർഗ്ഗം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം