കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/'''കൊറോണ വൈറസ്'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രീതിരോധമാർഗ്ഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കിടാം ഹസ്‌തദാനം
അൽപകാലം നാം ആകാതിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതതില്ലാതെ നടക്കുന്ന
സോദരേ കേൾക്കുക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല -
ഒരു ജനതയെ തന്നെയല്ലല്ലോ ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ
ആശ്വാസമാകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസോടെ ഈ ലോകനന്മയ്ക്കുവേണ്ടി നിന്നീടാം
 

നഹന നാസർ
5 B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത