കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/ഞാനാണ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാണ് വൈറസ്

വൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാനുണ്ട്. പക്ഷേ നിങ്ങൾക്കാർക്കും എന്നെ കാണാൻ പറ്റില്ല. മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ഹോബി. ഒരു ദിവസം ലില്ലി, അച്ഛനമ്മമാരുടെ കൂടെ ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറി. "ആദ്യം കൈ കഴുകാം" അച്ഛൻ പറഞ്ഞു. അവർ വാഷ്ബേസിന് ആടുത്തേക്ക് നടന്നു. അപ്പോൾ വൈറസ് വാഷ്ബേസനിൽ നിൽപ്പുണ്ടായിരുന്നു. അപ്പോൾ വൈറസ് ചിരിച്ചു. ഇവർക്ക് അസുഖം വരുത്തിയേക്കാം. വൈറസിന് സന്തോഷമായി. കൈകഴുകിയ ശേഷം ലില്ലി വാഷ്ബേസിനിൽ പിടിച്ചതും വൈറസ് കയ്യിലേക്ക് ഒറ്റച്ചട്ടം. അപ്പോഴാണ് അച്ഛൻ അത് കണ്ടത്. ലില്ലി വാഷ്ബേസിനിൽ തൊടുന്നത് നല്ലതല്ല അവിടെയുള്ള വൈറസ് കൈയ്യിൽ കയറും. ലില്ലി ഉടനെ വാഷ്ബേസിനിൽ നിന്ന് കുറച്ച് പിന്നിലേക്ക് മാറി നിന്നു. എന്നിട്ട് കൈ ഒന്നുകൂടി നന്നായി കഴുകി. അപ്പോൾ വൈറസ് വാഷ്ബേസിനിൽ വീണു. അപ്പോൾ വൈറസിന് മനസ്സിലായി ഇവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന്.

ഗായത്രി എസ്
3 എ കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ