കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ