കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/മറ്റ്ക്ലബ്ബുകൾ
നല്ലപാഠം
കുട്ടികളിലെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചാണ് വിദ്യാലയത്തിൽ നല്ലപാഠം ക്ലബ്ബ് പ്രവർത്തിക്കുന്നത്. മനോരമയുടെ 'നല്ല പാഠം' പദ്ധതിയുമായി ഇഴചേർന്ന് കുട്ടികൾ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കുവേണ്ടുന്ന സഹായങ്ങൾ നൽകുന്നു. സമൂഹ നന്മയുടെ വേറിട്ട മുഖമാകാനും നാളത്തെ നല്ല പൗരന്മാരാകാനും നല്ലപാഠം പ്രവർത്തനങ്ങൾ കുട്ടികൾക്ക് സഹായകമാണ്.


