കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ


     അടുക്കളയിൽ നിന്ന് ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു ഞാൻ. എടീ നിനക്ക് നാട്ടിൽ നിന്ന് ഒരു ഫോൺ ഹലോ അമ്മേ ഞാൻ വിഷുവിന് നാട്ടിൽ വരുംഎന്ന് പറയുമ്പോൾ ഞാൻ വളരെ സന്തോഷിച്ചിരുന്നു എന്തു കൊണ്ട് എന്നാൽ നാല് വർഷങ്ങൾക്കു മുൻപ് വിഷുത്സവം തുടങ്ങാൻ അഞ്ച് ദിവസം മാത്രമുള്ള സമയത്താണ്ഞാൻ ജോലി തേടി അമേരിക്കയിൽ എത്തിയത്. എടീ ഭക്ഷണം കഴിക്കാൻ വാ ശ്രുത്രി വിളിച്ചു . അമ്മേ ഞാൻ പിന്നെ വിളിക്കാം. എടീഒരു പുതിയ വൈറസ് കണ്ടു പിടിച്ചിട്ടുണ്ട് കോവിഡ്- 19 എന്നാണ് അതിൻ്റെ പേര് ദീപ്തിയാണ് പറഞ്ഞത് .ചൈനയിലല്ലേ ഇവിടെ അല്ലലോ അത് കൊണ്ട് നമ്മൾ ഒന്നും പേടിക്കേണ്ട. വേഗം കഴിക്ക് എനിക്ക് ഇന്ന് ഡ്യൂട്ടിക്ക് വേഗം കയറണം. അങ്ങനെ ഒരു മാസം കഴിഞ്ഞു .കൊറോണ എന്ന വൈറസ് ലോകത്തെ ആകെ കടന്നാക്രമിച്ചു. അമേരിക്കയിലെ ഒരു ഐ.ടി കമ്പന്നിയിലാണ് ശ്രുത്രി ജോലി ചെയ്തിരുന്നത്.ശ്രുതിയെയും കൊറോണ വൈസ് പതുക്കെ തലോടി.പക്ഷെ ആദ്യഘട്ടത്തിൽ അവൾ ആ സ്പർശനം അവൾ അവഗണിച്ചു. ആ വൈറസ് അവളുടെ ശരീരത്തിൽ അപ്പോഴേക്കും ഉഗ്രരൂപിണിയായി മാറിയിരുന്നു. അന്ന് ആദ്യമായി എൻ്റെ mഴ്സിംഗ്ജീവിതത്തിൽ സുപ്രധാന ഘട്ടം കൈവന്നു. ശ്വാസം എടുക്കാൻ കഴിയാതെ ഐസേലേഷൻ വാർഡിൽ കിടക്കുന്ന എൻ്റെ മിത്രത്തെ രക്ഷിക്കുന്നതിന് വേണ്ടി ഞാൻ ഐസേലേഷൻ വാർഡിൽ ഡ്യൂട്ടിക്ക് കയറി അതിനുള്ളിലെ അൻപത് ദിനരാത്രങ്ങൾ ഒരു രോഗം മതി ഈ ലോകം ഒന്നാകാൻ എന്ന് ഓർമിച്ച നിമിഷങ്ങൾ രോഗം ഭേദമാക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാക്കുന്ന പുഞ്ചിരി .മുഖം പോലും കാണാത്ത നമ്മളോട് മക്കളെ കാണുമ്പോഴുണ്ടാക്കുന്ന അവശനിലയിലുള്ള സ്വാന്തത്തിൻ്റെ ആ ചിരി ഒരു പുതിയ രോഗി കൂടി വരുമ്പോൾ ചെറിയ ഒരു ആശങ്ക അങ്ങനെയുള്ള അൻപത് ദിനരാത്രങ്ങളും കടന്ന് പോയി.അവളുടെ മൂന്ന് ഫലങ്ങളും നെറ്റി വായി. അപ്പോഴേക്കും അമേരിക്ക ഏറ്റവും കൂടുതൽ ആളുകൾ രോഗം ബാധിച്ച് മരിച്ച ആളുകളുടെ രാജ്യമായി തീർന്നിരുന്നു. പിന്നീട് എനിക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി ആദ്യം ഞാൻ ഒന്ന് പതറിപോയി പീന്നീട് കൊറോണ വാർഡിനെ കുറിച്ച് ആലോച്ചിച്ചപ്പോൾ എനിക്ക് എവിടെ നിന്ന് ഒരു ആത്മവിശ്വാസം കൈവെന്നു.പക്ഷെ എൻ്റെ ആഗ്രഹം എന്നെ വല്ലാതെ തളർത്തി. എൻ്റെ ആഗ്രഹം എൻ്റെ ആത്മവിശ്വാസത്തെ തളർത്തി. എൻ്റെ ശരീരം മരുന്നുകളുമായി പ്രതികരിച്ചില്ല. ആ മുറിയില്ലൽ കിടന്ന് ഞാൻ എന്നെ സ്വയം ശപിച്ചു. വിഷുവിന് അമയുടെ കൂടെ അസലത്തിൽ പോകാൻ വളരെ ആഗ്രഹിച്ചിരുന്നു. ഉണ്ണിയപ്പം ഒന്ന് രുചിച്ചു നോക്കാൻ ഭാഗ്യം ഇല്ലത്തവളാണ് ഞാൻ. പക്ഷെ എനിക്ക് യഥാർത്യങ്ങളിലേക്ക് മടങ്ങി വരാൻ സാധിച്ചു.ഇത് ദു:ഖിക്കേണ്ട സമയമല്ല ഇത് തിരിച്ചറിവിൻ്റെ നിമിഷങ്ങളാണ്. എന്നെ പോലെ എത്രയോ പേർ അവരെ ആഗ്രങ്ങൾ മാറ്റി വച്ച് ആഹോരാത്രം പ്രവർത്തിക്കുന്നു. പിന്നെ ഞാൻ ഞാൻ എന്തിന് ദു:ഖിക്കണം.വിഷുകാലം എനിയും വരും പക്ഷേ ഈ രോഗം ഇന്നീ ഒരിക്കലും വരാതിരിക്കട്ടെ എന്ന് പ്രാരത്ഥിക്കുന്നു. എൻ്റെ ഈ ഡയറി എൻ്റെ അമ്മയുടെ കൈയിൽ ഏൽപ്പിക്കണo. ആ ഡയറിക്കുറിപ്പുകൾ അവിടെ അവസാനിച്ചു.ഇരുപത്തി മുന്ന് വയസസുള്ള ആ പെൺകുട്ടിയുടെ കണ്ണുകൾ സമ്പൽ സമൃദ്ധിയുടെ അടുത്ത വിഷുപുലരിയിലേക്ക് പ്രതീക്ഷയോടെ അടഞ്ഞു .
     

നീഹാരിക
9 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ