കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നല്ല ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ദിവസം


ആഹ്ലാദമേറുന്നു നാളെ പാഠ-
ശാല തുറക്കും ദിവസം.
ഏറി വരുന്നൊരാനന്ദത്തിൻ്റെ
വാതിൽ തുറക്കും ദിവസം
കൊച്ചു തലമുടി ചീകിയമ്മ-
യുമ്മ വയ്ക്കുന്ന ദിവസം.
ഓണത്തിനച്ഛനെടുത്ത പാവു-
മുണ്ടുടുക്കുന്ന ദിവസം.
പുസ്തകസഞ്ചിയുമായി തങ്ക -
മൊത്തിറങ്ങുന്ന ദിവസം.
പാടത്തിൻ വക്കത്തു നിൽക്കും ഓണ-
പൂവുമായി കൊഞ്ചും ദിവസം.
മാന്തളിരുണ്ട കുയിലിൻ പാട്ടി-
ങ്ങേറ്റു പാടുന്ന ദിവസം.
അച്ഛനെ പോലെ മനിക്കും ഗുരു-
നാഥനെ കാണും ദിവസം.
ആഹ്ലാദമേറുന്നു നാളെ പാഠ-
ശാല തുറക്കും ദിവസം.

ഫാത്തിമത്തുൽ ഫിദ എം വി
6 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത