Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം മഴക്കാലം
ഇടവപ്പാതിയും കർക്കിടവും തിരിമുറിയാതെ പറയാൻ തുടങ്ങിയാൽ മഴക്കാലരോഗങ്ങളും പൊട്ടിപ്പുറപ്പെടും. ഇതിനാൽ നാം വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകാരികളാണ്. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകുക, ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്.
രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. മഴക്കാലം ആകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടിവരും ഇത് പലപ്പോഴും എലിപ്പനി, ഡയേറിയ, കോളറ തുടങ്ങിയ പിടിപെടാൻ കാരണമാകും അതുകൊണ്ട് മലിനജലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാൽ കൈകാലുകളും ചെരുപ്പുകളും വൃത്തിയാക്കേണ്ട താണ്.
മൂക്ക് വാഴ എന്നിവയിലൂടെ ശ്വാസകോശ അണുബാധകൾ,എച്ച് എൻ വൈറൽ ഫീവർ മുതലായ രോഗങ്ങൾ പകരുന്നത്. വൃത്തിഹീനമായകൈകൾ ഉപയോഗിച്ച് ഈ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കുക. ചുമക്കുകയും തുടങ്ങുകയും ചെയ്യുമ്പോൾ വൃത്തിയുള്ള തൂവാലകൊണ്ട് വായും മുഖവും മറയ്ക്കുക. തുറസ്സായ സ്ഥലത്ത് തുപ്പാ തിരിക്കുക.
അതുപോലെ നമ്മുടെ കൈകളിലൂടെ യും രോഗങ്ങൾ പടരാൻ സാധ്യതയുണ്ട് അതിനാൽ കൈകൾ വൃത്തിയായി കഴുകുക യാത്രാമധ്യേ യും പല സാഹചര്യങ്ങളിലും അസുഖമുള്ളവർ സ്പർശിച്ചത് രോഗാണുക്കൾ പലപ്പോഴും കൈകളിലേക്ക് എത്തുന്നതാണ്. സോപ്പിട്ട് നല്ലവണ്ണം കൈകൾ കഴുകുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ശൗചാലയത്തിൽ പോയതിനു ശേഷവും ഉറപ്പായും കൈ സോപ്പുപയോഗിച്ച് കഴുകുക.
വൃത്തിയും ശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങൾക്ക് കാരണമാകുന്നത്
ഡെങ്കിപ്പനി എലിപ്പനി ചിക്കൻഗുനിയ വൈറൽപനി കോളർ മലമ്പനി മന്ത് ടൈഫോയ്ഡ് മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങൾ പിടിപെടും.
മഴക്കാലം പൊതുവേ കൊതുകിനെ കാലം കൂടിയാണ് കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകൾ പെരുകുന്നു ഡെങ്കിപ്പനി ചിക്കൻഗുനിയ എന്നീ മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ പൊതു കടിയേല്ക്കാതെ നോക്കണം.
വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാൻ ഏറ്റവും പ്രധാനം ഇതിനായി വീടിന്റെ എല്ലാ ഏറ്റവും വൃത്തിയാക്കണം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കണം.
മഴക്കാലത്ത് ശുചിത്വം പാലിക്കാനും നാം ശ്രദ്ധിക്കണം ഒരു വീട്ടിലെ മാലിന്യവും ആവശ്യവും നോക്കിയാൽ അറിയാം അവിടുത്തെ സംസ്കാരം പരിമിതികൾക്കുള്ളിൽ നിന്നും പരമാവധി ആവാസവ്യവസ്ഥയെയും പരിസ്ഥിതിയേയും കണക്കിലെടുത്ത് മാലിന്യനിർമാർജനം ചെയ്യുകയാണ് വേണ്ടത്.
ക്യാരറ്റ് തൈര് പപ്പായ ചീര വെളുത്തുള്ളി ഇഞ്ചി ഇവയൊക്കെ തുടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും കുട്ടികളും മുതിർന്നവരും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക ശരീരത്തിൽ ജലാംശം നില നിർത്തുകയും മാലിന്യം പുറന്തള്ളുകയും ചെയ്യുന്നതിന് ആണ് വെള്ളം നന്നായി കുടിക്കുന്നത് മനുഷ്യരുടെ കാര്യത്തിൽ എന്നോളം വളർന്നു മൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|