കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ശ‍ുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വം..      


നമ്മുടെ വീടും പരിസരവും എപ്പോളും വൃത്തിയായിരിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ വീടും പരിസരവും എപ്പോളും വൃത്തി ഉള്ളതായിരിക്കണം.വൃത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൊതുക് , ഈച്ച മുതലായ ജീവികൾ കൂടുതലായി ഉണ്ടാകുന്നത്. ഇത്തരം ജീവികൾ പല രോഗങ്ങൾക്കും കാരണമാവുന്നുണ്ട്.ഇത്തരം ജീവികൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.നമ്മുടെ വീടും വിദ്യാലയങ്ങളും പൊതു സ്ഥലങ്ങളും എല്ലായ്പ്പോഴും വൃത്തി ഉള്ളതായിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുകയും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും വേണം. അത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് നമ്മുടെ വ്യക്തി ശുചിത്വവും. നാം കഴിക്കുന്ന വെള്ളം ശുദ്ധിയുള്ളതാക്കുക..തുറന്നു വെച്ച ഭക്ഷണം കഴിക്കരുത്..കൈകൾ വൃത്തിയായി കഴുകുക . അല്ലാത്ത പക്ഷം പലവിധ രോഗങ്ങളും പിടിപെടാൻ കാരണമാകും .

എല്ലാവരും ശുചിത്വ ബോധമുള്ള കുട്ടികളായി വളർന്നു വരട്ടെ...എന്നാശംസിക്കുന്നു..

ആദിദേവ് മോഹൻ
3 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം