ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

യു.എസ്.എസ്
യു എസ് എസ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.
കലാമേള മികവുകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.മലപ്പുറം ഉപജില്ലയിൽ നിന്ന് മങ്കട ഉപജില്ല വേർപെട്ടതുമുതൽക്കിങ്ങോട്ട് നടത്തപ്പെട്ട 18 അറബിക് കലാമേളയിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഇരട്ടക്കിരീടം സ്വന്തമാക്കിവരുന്നു. സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് സ്കൂളിലെ കായിക അധ്യാപകൻ ജഹാംഗീർ സാറിന്റെ നേതൃത്വത്തിൽ വിവിധയിനങ്ങളിൽ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു. യു പി വിഭാഗത്തിൽ സ്കൂളിന് സ്വന്തമായി ഫുട്ബോൾ ടീമുകളുണ്ട്.
ശാസ്ത്രോൽസവം
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിലെ സമീപകാല ചരിത്രം പരിശോധിച്ചാൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത് സ്കൂളിലെ മിടുക്കരാണ്. പ്രവൃത്തി പരിചയ മേളയിലെ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ ടി മേള എന്നിവയിലും ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറിലെ മിടുക്കൻമാർ ഒന്നാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും നേടി മികവ് നില നിർത്തിപ്പോരുന്നുണ്ട്.