ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ മീൻ പിടുത്തക്കാരൻ
മീൻ പിടുത്തക്കാരൻ
ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു കുടിൽ ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ഏറ്റവും ദരിദ്ര കുടുംബം ആയിരുന്നു ഇത്. ആ കുടിലിൽ രാമുവും രാമുവിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. രാമുവിന്റെ ജോലി കടലിൽ പോയി മീൻ പിടിത്തം ആയിരുന്നു. രാമുവിന്റെ ഭാര്യ പറഞ്ഞു "നമ്മുടെ കുട്ടികൾ വിശന്നു കരയുകയാണ് നിങ്ങൾ കടലിൽ പോയി മീൻ പിടിക്കണം". അയാൾ മീൻ പിടിക്കാൻ ആയി കടലിലേക്ക് പോയി. കുറെ താമസിച്ചു ഒരു വലിയ മീനിനെ കിട്ടി. ആ മീനിന്റെ വായയിൽ നിന്ന് ഒരു മോതിരം കിട്ടി. ആ മോതിരത്തിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് വന്നു. പെൺകുട്ടി രാമുവിനോട് പറഞ്ഞു "എന്നെ എന്റെ വീട്ടിലേക്ക് എത്തിക്കാമോ..." രാമു ആ പെൺകുട്ടിയെയും കൂട്ടി നടന്നു പോകുമ്പോൾ രാമുവിന്റെ കൂട്ടുകാരൻ ആയ ദിനേശ് പറഞ്ഞു. "രാമു ഇത് നമ്മുടെ രാജാവിന്റെ മകൾ അല്ലെ, രാജകുമാരി സോഫിയ". രാമു രാജാവിന്റെ അടുത്തേക്ക് രാജകുമാരിയെ എത്തിച്ചു. രാമുവിന്റെ ദരിദ്രമായ കുടുംബത്തെ കുറിച്ച് രാജകുമാരി രാജാവിനോട് പറഞ്ഞു. രാജാവ് രാമുവിനു കൈ നിറയെ സമ്മാനങ്ങൾ സ്വർണവും നൽകി. അങ്ങനെ രാമുവും രാമുവിന്റെ കുടുംബവും സന്തോഷത്തോടെ ജീവിച്ചു..
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ