ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കനൽവഴികളിലൂടെ നാം മുന്നോട്ട്
കനൽവഴികളിലൂടെ നാം മുന്നോട്ട്
ദുരാഗ്രഹത്തിൽ കെട്ടിപ്പടുത്ത സൗധങ്ങളും വെട്ടിപ്പിടിച്ച ഭൂമിയും കണ്മുൻപിൽ ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവന്നു മനുഷ്യ ജനതയ്ക്ക്. പണത്തിന്റെ അഹങ്കാരത്താൽ മൂടപ്പെട്ട മനുഷ്യത്വവും സഹജീവിസ്നേഹവും ഉയർത്തെഴുന്നേറ്റ നാളുകളാണ് പ്രള യകാലത്ത് നാം കണ്ടത്. മഹാബലി ഭരിച്ചിരുന്ന കാലത്തേക്ക് ഒരു തിരിച്ചുപോക്ക്. എല്ലാവരും ഒരു കുടക്കീഴിൽ ഇരുന്ന നാളുകൾ. ഒരു മനസ്സായി മനുഷ്യർ ഒത്തുചേർന്നപ്പോൾ ദുരിതപൂർണമായ പ്രളയകാലം നാം അതിജീവിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളും നേരിട്ട മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മൂന്നാം ലോകമഹായുദ്ധം- കോവിഡ് -19 എന്ന മഹാമാരിയുടെ രൂപത്തിൽ... പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ മാത്രം ഒതുങ്ങിയില്ല അതിന്റെ കരാളഹസ്തങ്ങൾ. ആധുനിക സജ്ജീകരണങ്ങളാൽ പ്രബുദ്ധരെന്ന് ഊറ്റം കൊണ്ടിരുന്ന അമേരിക്കയെ പോലും കൊറോണ വൈറസ് കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. തിരക്കിട്ട ജീവിത സാഹചര്യങ്ങൾ കൊണ്ട് കുടുംബത്തിനുവേണ്ടി അല്പസമയം ചെലവഴിക്കാൻ ഇല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ വീടിനകത്ത് വാ മൂടി കെട്ടി ഇരിക്കേണ്ട അവസ്ഥയാണ്. ഏപ്രിൽ 11 ആയപ്പോഴേക്കും ഒരു ലക്ഷത്തിലേറെ മനുഷ്യർ ഭൂമിയിൽ നിന്നും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രലോകം കീഴടക്കി വാണിരുന്ന മനുഷ്യർ കൊറോണയ്ക്ക് മുൻപിൽ മുട്ട് മടക്കാൻ പാടില്ല. നാം അതിജീവിക്കണം...വസൂരിയെപോലും ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ നാം ഈ കൊറോണയേയും അതിജീവിക്കും. "Stay Home, Stay Safe
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 12/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം