ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
രോഗങ്ങൾ വരാതിരിക്കാൻ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. 'പ്രതിരോധമാണ് ഏറ്റവും നല്ല പ്രതിവിധി.' പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാലേ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കുകയുള്ളൂ. കോവിഡ് 19 ( കൊറോണ ) വൈറസ് ലോകത്തിലെ ജനങ്ങളെ മുഴുവൻ കൊന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണ സംഖ്യ ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ഉപയോഗിച്ചും സോപ്പു വെള്ളവുപയോഗിച്ച് കൈ കഴുകിയും കൊറോണ എന്ന മഹാമാരിയോട് പൊരുതികൊണ്ടിരിക്കുന്നു. കൊറോണ രോഗമുള്ളവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിൽ കലരുന്നു. ഇത്തരത്തിലുള്ളവ നൂറുകണക്കിന് ആയിരിക്കും. അവ അന്ത:രീക്ഷത്തിൽ കലരുകയും മറ്റുള്ള വരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അത് കൊണ്ടാണ് മാസ്ക് ധരിക്കണമെന്ന് പറയുന്നത്. മഴക്കാലാരംഭത്തോടു കൂടി ചിക്കൻ ഗുനിയ, ഡങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ , വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വരാതിരിക്കുന്നു. അതിനാൽ പരിസരശുചിത്വം പാലിക്കേണ്ടത്. വളരെ അത്യാവശ്യമാണ്. ' ആയിരം രോഗങ്ങൾക്ക് അര കൊതുക് മതി' എന്ന പഴഞ്ചൊല് ഇവിടെ പ്രസക്തമാണ്. ആയിരം രോഗങ്ങൾ പരത്താൻ അര കൊതുകിന് കഴിയും എന്നാണ് സാരം. കൊതുകു നശീകരണത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക.. കെട്ടി കിടക്കുന്ന വെള്ളത്തിൽ അല്പം മണ്ണെണ്ണ തളിക്കുക. അത് കൊതുകിന്റെ മുട്ടകളെ ഇയ്യാതാക്കാൻ കഴിയുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം