എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിയാപുരം സെൻട്രൽ യുപി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ അർ സി വിദ്യാർഥികൾക്ക് 'മഴക്കാല രോഗങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ ഹെൽത്ത് സബ് സെന്ററിലെ സിസ്റ്റർ അശ്വതി ബോധവൽക്കരണം നൽകി. പരിപാടിയിൽ സ്കൗട്ട് മാസ്റ്റർ വി വി എൻ നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പ്രകാശ് സി പരിപാടി ഉദ്ഘാടനം ചെയ്തു.. സ്റ്റാഫ് സെക്രട്ടറി ആശംസ അറിയിച്ചു. ആശാവർക്കേഴ്സ് ആയ നദീറ,ബിസ്നി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഗൈഡ് ലീഡർ സീന ടീച്ചർ നന്ദി പറഞ്ഞു.

ലോക എയ്ഡ്സ് ദിനം ആചരിച്ചു.. റാലി സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി ഏകദിന ആക്റ്റിവിറ്റി ക്യാമ്പ് സംഘടിപ്പിച്ചു.