എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/പ്രകൃതിയിലെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ കാഴ്ചകൾ

ഒരു സ്വപ്നത്തിൽ നിന്നാണ് അനുമോൾ ഞെട്ടിയുണർന്നത്. അവൾ അമ്മയെ ഉറക്കെ വിളിച്ചു അമ്മേ ..അമ്മേ... ഇതു കേട്ട് അമ്മ ഓടി വന്നു .അവളുടെ അരികിൽ ഇരുന്നു .അവൾക്ക് നല്ല ചുമയുണ്ട്. അമ്മയുടെ കൈ പിടിച്ച് അവൾ എണീറ്റു മുറ്റത്തേക്കിറങ്ങി. പനി ഇടയ്ക്കിടെ ഉണ്ടാവുന്നുണ്ട്, അത് അത്ര കാര്യമാക്കിയില്ല .മെല്ലെ അവൾ മുറ്റത്തേക്കിറങ്ങി അപ്പോഴാണ് ആ കാഴ്ച കണ്ടത് , ഒരു സുന്ദരിയായ ചിത്രശലഭം റോസാ പൂവിൽ നിന്ന് തേൻ നുകരുന്നു ,കറുപ്പും ഇടയ്ക്കിടെ നീല പുള്ളിയുമുള്ള പൂമ്പാറ്റയെ കുറിച്ച് മൂന്നാം ക്ലാസിൽ പഠിച്ചത് അവൾക്ക് ഓർമ്മ വന്നു, വിലാസിനി എന്നാണ് അതിന്റെ പേര് അല്പസമയം ആ കാഴ്ച നോക്കിനിന്നു .പനിയൊക്കെ മാറിയതുപോലെ പോലെ അവൾക്ക് തോന്നി . മുറ്റത്തെ ചെടികളിലേക്ക് അവൾ ഒന്ന് കണ്ണോടിച്ചു നോക്കി , പാവം എല്ലാവർക്കും . ദാഹിക്കുന്നു ണ്ടെന്നു തോന്നുന്നു , ഞാൻ വരുന്നത് കാത്തിരിക്കുകയായിരിക്കും അവർ. അനുമോൾ വേഗം ചെടികൾക്ക് വെള്ളം നനച്ചു കൊടുത്തു. ദാ, കിളികൾ കൂട്ടത്തോടെ ചിലക്കുന്നു. അവർക്കും ദാഹിക്കുന്നുണ്ടാവും. കിളികൾ ക്കായി ഇന്നലെ മരത്തിൽ തൂക്കിയിട്ടിരിക്കുന്ന പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു. മൈന ,വണ്ണാത്തിപ്പുള്ള് കുയിൽ, മഞ്ഞക്കിളി ,പച്ചക്കുടുക്ക തുടങ്ങിയ ധാരാളം പക്ഷികൾ അതിൽ നിന്ന് വെള്ളം കുടിക്കുന്നത് അവൾ നോക്കി നിൽക്കും. അതു കാണുമ്പോൾഎന്തെന്നില്ലാത്ത സന്തോഷമാണ് അനുമോൾക്ക്. കരിയിലക്കിളികളെയാണ് കൂടുതലായി കാണാറുള്ളത് . എങ്കിലും ഇടയ്ക്കിടെ വരുന്ന വണ്ണാത്തിപുള്ളിനെ ആണ് അവൾക്ക് കൂടുതൽ ഇഷ്ടം അതിനൊരു കാരണമുണ്ട്, ഒരു ദിവസം ഭയങ്കരമായ കാറ്റിൽ അനുമോളുടെ വീടിനടുത്തുള്ള കമുക് വീണു അതിൽ ഒരു വണ്ണാത്തിപ്പുള്ളിന്റെ കൂട് ഉണ്ടായിരുന്നു കീ...കീ...ശബ്ദം കേട്ട്, നോക്കിയപ്പോഴാണ് കൂട്ടിൽ കുഞ്ഞു വണ്ണാത്തിപ്പുള്ളുകൾ! അനുമോൾ അവയെ പതുക്കെ കയ്യിൽ എടുത്ത് അവയ്ക്കു ചകിരി നാരുകൾ കൊണ്ട് ഒരു മെത്തയുണ്ടാക്കി ,അവയെ അതിൽ വെച്ചു. വെള്ളവും തീറ്റയും നൽകി .ഓട്ടയുണ്ടായിരുന്ന വലിയൊരു ഡബ്ബ അതിന്റെ മുകളിൽ കമഴ്ത്തി വെച്ചു. നേരം വെളുത്തു, തള്ളപ്പക്ഷി ഡബ്ബയുടെ മുകളിൽനിന്ന് ശബ്ദമുണ്ടാക്കുന്നത് അനുമോൾ കേട്ടു. അവൾ തള്ളപ്പക്ഷിയെ ആട്ടി . കുഞ്ഞുങ്ങൾക്ക് തീറ്റ നൽകി. അപ്പോഴതാ വീണ്ടും തള്ളപ്പക്ഷി വന്നു, അനുമോൾ വീണ്ടും തള്ളപ്പക്ഷിയെ ആട്ടി രണ്ടുമൂന്നുദിവസം അനുമോൾ അവക്ക് വെള്ളവും തീറ്റയും നൽകി തള്ളപക്ഷി വീണ്ടും വീണ്ടും വരുന്നു, പാവം അതിന്കുഞ്ഞുങ്ങളെ കാണാതിരിക്കാൻ കഴിയുന്നുണ്ടാവില്ല,ഡബ്ബ തുറന്നുവെച്ച് അനുമോൾ മാറിനിന്നു. ഓരോരോ കുഞ്ഞു വണ്ണാത്തിപുള്ളി നെയുമായി അമ്മപ്പക്ഷി പറന്നു പോകുന്നു....

നസീമു സ്വബ സി പി
7 F എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ