എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/കൊവിഡ്19
കൊവിഡ് 19
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്‍ത്തുകയാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്‍ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകാണ് ചെയ്‍തത്. ഇതിനകം തന്നെ നിരവധി പേരാണ് കൊറോണ വൈറസിന് ഇരയായത്. ലക്ഷക്കണക്കിന് പേർ നിരീക്ഷണത്തിലാണ്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. മൈക്രോസ്‍കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്‍ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്‍തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ്, എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹാബൈ പ്രവിശ്യയിൽ. ഇതിനകം തന്നെ ജപ്പാൻ, തായിലാൻഡ്, തായ്വാൻ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, യു. എസ് തുടങ്ങിയ ഇടങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇതി ന്യുമോണിയയിലേക്ക് നയിക്കും. 5-6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണം കാണിച്ചുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനു,ഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാനിടയുള്ളതു കൊണ്ടുതന്നെ നമ്മളെല്ലാവരും അതീവ ജാഗ്രത പുലർത്തണം. ഈ കുറച്ച് കാലങ്ങളായി നാം ഓരോരോ പരിസ്ഥിതി പ്രശ്‍നങ്ങൾ നേരിടുന്നുണ്ട്. രണ്ട് വർഷങ്ങളായി കേരളം നേരിടുന്ന പ്രളയം. ഈ പ്രളയത്തിൽ തന്നെ നാം കണ്ടു പരസ്‍പര സ്‍നേഹം. സ്വന്തം വീടും നാടും വിട്ട് മറ്റുള്ളവരെ രക്ഷിക്കാനായി വരുന്ന കുറേ നല്ല ആൾക്കാർ. നമ്മളെല്ലാവരും കണ്ടു, പൈസക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലാതെ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ എല്ലാവരും ഒരുമിച്ച് കഴിയുന്നത്. ഇതിനിടയിൽ വന്നത് നിപ്പ വൈറസ്... അതിനെയും നമ്മുടെ ആരോഗ്യ പ്രവർത്തകർ കാൽകീഴിലാക്കി. ഇതാ ഇപ്പോൾ കൊറോണ വന്നപ്പോൾ 'ലോക്ഡൗൺ' പ്രഖ്യാപിച്ചു. ഇപ്പോൾ ജനങ്ങൾ വീട്ടിനുള്ളിൽ കഴിയുകയാണ്. പോലീസുകാർ രാപ്പകൽ ഉറക്കമുഴിഞ്ഞ് പുറത്തിറങ്ങുന്നവരെ പിടികൂടുന്നുണ്ട്. ആരോഗ്യപ്രവർത്തകരും ഇതുപോലെത്തന്നെ രോഗികളെ ശുശ്രൂഷിച്ച് ഭേദമാക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ആകെ രണ്ട് മരണം. കുറേ ആൾക്കാർ രോഗം ഭേദമായി തിരിച്ചുപോയി. അതിഥി തൊഴിലാളികൾക്ക് കേരളം വേണ്ടതെല്ലാം നൽകുന്നുണ്ട്. അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാർപ്പിച്ചു. മൃഗങ്ങളേയും സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സഹജീവി സ്‍നേഹം നമുക്ക് മനസ്സിലാക്കാൻ കഴിയും. ഈ കൊറോണ കാലത്ത് (ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം) ഞാൻ കുറേ ഹാൻഡ് ക്രാഫ്‍റ്റ് ചെയ്‍തു. വ്യത്യസ്‍തമായ പൂക്കൾ, പ്ലാസ്റ്റിക് കുപ്പി കൊണ്ട് പൂക്കൊട്ട, ചുമരിൽ ഒട്ടിക്കുന്ന അലങ്കാര വസ്‍തുക്കൾ തുടങ്ങിയവ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ വീട്ടിൽ തയ്യൽ മഷീൻ ഉള്ളതിനാൽ അമ്മ വീട്ടിൽ ഇരുന്ന് തയ്‍ക്കും. അച്ഛൻ വീട്ടിലെ ജനാലയും കമ്പിയുമെല്ലാം പെയിന്റ് അടിച്ച് സമയം കളയും. ഇങ്ങനെയാണ് ഞാനും എന്റെ കുടുംബവും ക്രിയാത്മകമായി സമയം വിനിയോഗിക്കുന്നത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം