എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പരിസര ശുചിത്വത്തിനുള്ള മാർഗ്ഗങ്ങൾ
പരിസര ശുചിത്വത്തിനുള്ള മാർഗ്ഗങ്ങൾ
1. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടത്തുണ്ട്. ഓരോ വീട്ടിലും മണ്ണിര കമ്പോസ്റ്റ് പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ജൈവവളം ലഭിക്കുമെന്ന ഗുണവും ഉണ്ട്. മണ്ണിൽ കുഴികൾ എടുത്ത് അവിടെ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുകയും കൃത്യമായ ഇടവേളകളിൽ ഈ കുഴികൾ മൂടുകയും ചെയ്യാവുന്നതാണ്. 2. പ്ലാസ്റ്റിക് വസ്തുക്കൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക് കൂടുകളുടേയും കണ്ടെയ്നറുകളുടേയും ഉപയോഗം കുറക്കുന്നതിനാവശ്യമായ നിർമ്മാണം ആവശ്യമാണ്. പ്ലാസ്റ്റിക് വസ്തുക്കൾ ഒരു കാരണവശാലും മണ്ണിൽ നിക്ഷേപിക്കരുതെന്നും ഇവ മണ്ണിനെ ഉപയോഗശൂന്യമാക്കുമെന്നുള്ള തിരിച്ചറിവ് നൽകി. 3. ശുചിത്വം ഒരു സംസ്കാരവും ശീലവുമാണ്. ഇത് ഓരോ വ്യക്തിയുടെയും സ്വഭാവവും ഘടനയുമായി വളർത്തിയെടുക്കുന്നതിന് പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെ പരിശീലനം നൽകുക. ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിൽക്കൂടി പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുക. 4. വീടുകളിൽ ഡ്രെയിനേജ് ക്രമീകരണങ്ങൾ നിർബന്ധമാക്കുന്നത് വളരെ നല്ലതേണ്. ഇത് പരിശോധിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തുക. 5. മനുഷ്യന്റെ ശോഭനമായ ഭാവിക്കുമാത്രമല്ല, മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനുതന്നെ പ്രകൃതിയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ പ്രദേശത്തിന്റേയും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയെയും സംരക്ഷിക്കപ്പടേണ്ടതുമാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകേണ്ടതിനാവശ്യമായ നടപടികൾ കൂട്ടായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കുക എന്നുള്ളതാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രതിസന്ധികൾക്കുള്ള പരിഹാരം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം