എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്
കരുതലാണ് കരുത്ത്
നമ്മുടെ ലോകത്തെ പിടിച്ചു വിഴുങ്ങാൻ വന്ന മഹാമാരിയാണ് കോവിഡ് 19.ചൈനയിലെ വുഹാനിൽ നിന്നും രുടങ്ങിയതാണ് ഈ വൈറസിൻെറ വിളയാട്ടം.ഇന്ന് ഇത് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു.കോവിഡ് 19നെ ലോകമഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.ശ്വാസനാളത്തിലാണ് കൊറോണ വൈറസ് ബാധിക്കുക.മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും.ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല.എന്നാൽ പ്രതിരോധാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും,കുട്ടികളിലും വൈറസ് പിടിമുറുക്കും.കൊറോണയെ നമ്മളിൽ നിന്നും അകറ്റാൻ നമുക്ക് ചെയ്യാൻ കഴിയുന്നത് സാമൂഹിക അകലം പാലിക്കുക,ശുചിത്വം പാലിക്കുക,ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസറോ,ഹാൻഡ് വാഷോ,സോപ്പോ ഉപയോഗിച്ച് ഇരുപത് സെക്കൻെറങ്കിലും കഴുകുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.അത്യാവശ്യത്തിനല്ലാതെ പുറത്തു പോകാതിരിക്കുക.പുറത്തുപോകുന്ന സമയം മാസ്കോ,തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുക. കോവിഡ് 19 രാജ്യാതിർത്തികളെ ബേധിച്ച് നിരവധി പേരെ രോഗബാധിതരാക്കി മുന്നേറുകയാണ്.ദിനംപ്രതി മരണസംഖ്യയും ഉയരുകയാണ്.രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ രോഗം പടർന്നു പിടിക്കാതെ നോക്കുകയാണ് നാം ഓരോരുത്തരുടെയും ലക്ഷ്യം.നമ്മുടെ ലോകം ഇന്ന് ഈ മഹാമാരിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്.ഇതിൽ നിന്നും പൂർണ മുക്തി നേടാൻ വേണ്ടി നമുക്കും പൊരുതാം. കോവിഡ് 19 എന്ന മഹാമാരി ഇല്ലാത്ത നല്ലൊരു ലോകത്തിനായ് നമുക്കു പ്രാർത്ഥിയ്ക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ