എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/എൻ്റെ വിദ്യാലയം
എൻ്റെ വിദ്യാലയം
മദ്രസ വിട്ടാൽ ഒരോട്ടമാണ് . ഉമ്മ ചായ കുടിക്കാൻ പറഞ്ഞാലും കേൾക്കില്ല.കാരണം സ്കൂൾ നല്ല പൊടിയരിക്കഞിയും കഞ്ഞി ചേച്ചീടെ സ്പെഷ്യൽ മാങ്ങാ തേങ്ങാ ചമ്മന്തിയും കൂട്ടുകാരോടൊത്തുള്ള കളിയും ബഹുരസമാണ് . പിന്നെ ബില്ലടിച്ചാൽ നാരയണൻ മാഷിൻ്റെ ഈണത്തിലുള്ള കവിതയാകും പലപ്പോഴും ക്ലാസിൻ്റെ തുടക്കം . ഉച്ചക്ക് ചോറു തിന്ന് കഴിഞ്ഞേൽ സ്കൂൾ ഗ്രൗണ്ട് ഞങ്ങളുടെ കളിത്തട്ടാണ് . വൈകുന്നേരം ആവുന്നത് അറിയുക പോലുമില്ല. വീട്ടിലെത്തിയേൽ പിന്നെ വീണ്ടും പിറ്റേദിവസത്തേക്കുള്ള കാത്തിരിപ്പായിരുന്നു . പക്ഷെ ഇന്നിപ്പോൾ കൊറൊണ കാരണം എല്ലാം വല്ലാതെ നഷ്ടപ്പെട്ടപോലെ .ഇനിയെന്നാണ് പഴയ പോലെ എൻ്റെ വിദ്യാലയമുറ്റത്തേക്ക് ഞങ്ങളുടെ പ്രിയപ്പെട്ട ക്ളാസിലേക്കും പോകാനാവുക....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ