എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മാസ്ക്ക് പറയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്ക് പറയുമ്പോൾ

ഹായ്, കൂട്ടുകാരേ നിങ്ങൾക്കെന്നെ അറിയാമോ? ഞാനാണ് മാസ്ക് ഈ അടുത്തകാലത്ത് ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. ഇതിനു മുമ്പ് ആരും എന്നെ ഗൗനിച്ചിട്ടുപോലുമില്ല. ഇപ്പോൾ ആളുകൾ എന്നെത്തേടി ഓടി നടക്കുകയാണ്. ഇപ്പോൾ എന്നെ വളരെ വേഗത്തിൽ ഉണ്ടാക്കാൻ വരെ നിങ്ങൾ പഠിച്ചു കഴിഞ്ഞു. വീട്ടിലുള്ള ഉപയോഗിക്കാത്ത തുണികൾ കൊണ്ടു വളരെ ചെലവ് കുറഞ്ഞ രീതിയിൽ എന്നെ നിർമ്മിക്കാം. എന്റെ ദേഹത്തേക്ക് സൂചിയും നൂലും കയറുമ്പോൾ എനിക്ക് നന്നായി വേദനിക്കും. എങ്കിലും ഞാൻ സമാധാനിക്കും. ഒരു മഹാമാരിയെ ഇല്ലാതാക്കാൻ വേണ്ടിയല്ലേ? പണ്ടൊക്കെ ഡോക്ടർമാരും നഴ്സുമാരും മാത്രം ഉപയോഗിച്ച എന്നെ ജനങ്ങളെല്ലാം കൊണ്ടു നടക്കുന്നത് കാണുമ്പോൾ എന്തു സന്തോഷമാണെന്നോ.. ഇനി മുതൽ എന്നെ മുഖത്തു വെക്കാതെ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. ഞാൻ ഇല്ലായെങ്കിൽ നല്ല പിഴ കിട്ടും. ഞാൻ വലിയ സന്തോഷത്തിലാണ് അടുത്ത വർഷം സ്കൂളുതുറക്കുമ്പോൾ യൂണിഫോമിനോടൊപ്പം ഞാനും നിങ്ങളുടെ കൂടെ വരും ഞാനില്ലാതെ കൂട്ടുകാർക്ക് ഇനി മുതൽ എന്തു സ്കൂൾ? നമുക്ക് അടിച്ചു പൊളിച്ച് ഒന്നിച്ച് പഠിക്കാം

ദജ്‍വ TP
4B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം