എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
കൊറോണ വൈറസ് (കോവിഡ് 19) ലോകം മുഴുവനും വ്യാപിക്കുമ്പോൾ മനുഷ്യരിലെല്ലാം ഭീതി നിറഞ്ഞിരിക്കുകായാണ്. വൈറസിനെ ഭയന്ന് എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുമ്പോൾ, കൊറോണ ഭൂമിയ്ക്കും പ്രകൃതിയ്ക്കും ജീവിവർഗ്ഗങ്ങൾക്കും ഗുണകരമാവുകയാണ്. പല രാജ്യങ്ങളും പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിൽ ആയത്തോടെ ആഗോള മലിനീകരണത്തിന്റെ തോത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി മലിനീകരണം കുറയ്ക്കാൻ പലനടപടികൾ കൊണ്ടുവന്നിട്ടും നടക്കാത്ത ഗുണപരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. ടൂറിസം കൊണ്ട് മലിനീകരിക്കപ്പെട്ട പല പ്രദേശങ്ങളും ഇപ്പോൾ തിരിച്ച് വരവിന്റെ പാതിയിലാണ്.

ഇതിന് ഉദാഹരണമാണ് മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതോടെ കടലിലെ പല ജീവികളും തീരത്തേക്ക് തിരിച്ചെത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തോടെ സഞ്ചാരികളും ജനങ്ങളും ഇല്ലാതായ ആലപ്പുഴ ബീച്ചിൽ ഇപ്പോൾ പ്ലോവർ കടൽപക്ഷികളുടെ വിഹാര കേന്ദ്രമാണ്. നേരത്തെ ജനങ്ങൾ വൻതോതിൽ ഇടപെടലുകൾ നടത്തിയിരുന്നത് കൊണ്ട് ആലപ്പുഴ ബീച്ചിൽ പല കടൽപക്ഷികളും സൈ്വര്യവിഹാരം നടത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീരം വിജനമായത്തോടെ പ്ലോവർ കടൽപക്ഷികൾ ഉൾപ്പടെ യഥേഷ്ടം ബീച്ചിൽ പറന്ന് നടക്കുകയാണ്. കടലിലെ മാലിന്യങ്ങൾ കുറഞ്ഞത്തോടെ പല കടൽ ജീവികൾക്കും ഇപ്പോൾ ആശ്വാസമാണ്.

കടൽ മാത്രമല്ല വായുമലീനികരണത്തിലും നല്ല വിത്യാസമുണ്ടായിട്ടുണ്ട്. നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതും, പല വ്യവസായശാലകളും അടച്ചതും, ബീച്ചുകളിലും പരിസ്ഥിതി ലോലമായ ടൂറിസ്റ്റ് മേഖലകളിലും ആളുകൾ കുറഞ്ഞതും പ്രകൃതിയിൽ മാലിന്യം അടിഞ്ഞുകൂടുന്നതിനെ നല്ലൊരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഇത് മലിനീകരണം കുറയ്ക്കാൻ സഹായിച്ചു. വൈറസ് ഏറ്റവും അധികം ബാധിച്ച ചൈന, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ വൻതോതിൽ മലിനീകരണം കുറഞ്ഞിട്ടുണ്ട് കഴിഞ്ഞ രണ്ടുമാസമായി ഏഷ്യയിലെയും യൂറോപ്പിലെയും നഗരങ്ങളിൽ നൈട്രജൻ ഡൈ ഓക്‌സൈഡിന്റെ അളവ് (NO2) കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ വളരെ കുറവാണെന്ന് പഠനം പറയുന്നത്.


നഷവ
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം