എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/"ശുചിത്വം കൈകളിലൂടെ "

Schoolwiki സംരംഭത്തിൽ നിന്ന്
"ശുചിത്വം കൈകളിലൂടെ "
നമുക്കറിയാം നമ്മുടെ പരിസരം മലിനമയമാണെന്ന്. അതിന് കാരണക്കാർ ഒരു പരിധി വരെ നമ്മൾ മനുഷ്യർത്തന്നെയാണ്. പ്രകൃതിയിൽ നിന്ന് നമുക്കാവശ്യമായ വസ്വന്തമാക്കി പ്രകൃതിക്കാവശ്യമില്ലാത്തവതിരിച്ചുനൽകുകയാണ് നമ്മൾ ചെയ്യുന്നത്. ഇത് ഇനിയും ആവർത്തിച്ചാൽ നമുക്കാവശ്യമായ വ പ്രകൃതി തരാതെയാവും - പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തമ്മൾ ഉപേക്ഷിക്കേണ്ടതാണ് ജൈവ മാലിന്യങ്ങൾ വളമാക്കി ഉപയോഗിച്ചാൽ നമുക്ക്‌ ഭക്ഷിക്കാൻ വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കിട്ടും. നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഇതു തന്നെ ധാരാളം- പിന്നെയുള്ളത് വ്യക്തി ശുചിത്വമാണ്. നമ്മൾ രണ്ടു നേരം കളിക്കുകയും വ്യത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യൂന്ന തോടൊപ്പം ഓരോ പ്രവൃത്തിക്കു ശേഷവും ( കളിയാവാം) കൈകൾ നന്നായി സോപ്പ് ഉചയോഗിച്ച് കഴുകുക - ഇങ്ങനെ ചെയ്താൽ രോഗങ്ങൾ നമ്മുടെ പരിസരത്തു പോലും വരില്ല. കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ അതിൽ നിന്നും നമ്മൾ വലിയ ഒരു പാഠം പഠിച്ചു. ഇനി കൊറോണ വൈറസ് അല്ല എന്തു തന്നെയായാലും നമ്മൾ ഈ കൈ കഴുകൽ തുടർന്നു കൊണ്ടിരിക്കും. ഇത് നമ്മുടെ ജീവിതത്തിൽ ഒരു ശീലമാക്കേണ്ടതാണ്. ഞാനും എൻ്റെ വീട്ടുകാരും തീരുമാനം എടുത്തു കഴിഞ്ഞു. എന്താനിങ്ങളും അങ്ങനെ തന്നെയല്ലേ?...... പരിസര ശുചിത്വം + വ്യക്തി ശുചിത്വം = രോഗ പ്രതിരോധം


ശ്രീഹരി വി
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം