എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കാം
പ്രകൃതിയെ സ്നേഹിക്കാം
കുട്ടുകാരെ, നമുക്കിപ്പോൾ വേനലവധിയാണെല്ലോ. കോവിഡ് 19 എന്ന രോഗം കാരണം നമ്മുടെ വിദ്യാലയങ്ങൾ നേരെത്തെ അടച്ചു. പരീക്ഷ എഴുതാൻ കഴിയാത്തതിൽ നമുക്കൊക്കെ സങ്കടമുണ്ടല്ലോ. ഈ സങ്കടങ്ങൾ മാറ്റാൻ നമുക്ക് ഒന്ന് ആലോചിച്ചു നോക്കിയാലോ???. ഇപ്പോൾ നമ്മുടെ സമയം വെറുതെ പാഴായി പോവുകയാണെല്ലോ. നമ്മുട പ്രകൃതിയെ കുറിച്ചു ഈ വേനലവധിക്ക് ഒന്ന് പഠിക്കാൻ ശ്രമിച്ചാലോ??. പ്രകൃതിയിലുള്ള മൃഗങ്ങളെയും, ചെടികളെയും, പക്ഷികളെയും നമുക്കൊന്ന് പരിചയപെട്ടാലോ?. നമുക്ക് ചുറ്റുപാടുമുള്ള ഒരുപാട് മരങ്ങളെയും സസ്യങ്ങളെയും കുറിച് നമുക്ക് അറിവില്ല. നമുക്ക് അവയുടെ പേരുകളും ഉപയോഗങ്ങളും എല്ലാം മുതിർന്നവരോട് ചോദിച്ചറിയാം. അതുപോലെ നമ്മുടെ മുറ്റത്ത് ഒരു തണ്ണീർ തടം നിർമിച്ചു ചുറ്റുപാടുമുള്ള കിളികൾക് വിരുന്നൊരുക്കാം. അവയെ കുറിച്ച് മനസിലാക്കാം. നമ്മുടെ ചുറ്റുപാടുമുള്ള മൃഗങ്ങളെ കുറിച്ചും നമുക്ക് പഠിക്കാം, അവക്ക് ഭക്ഷണം നൽകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. പ്രകൃതിയുടെ നിലനില്പ്പിനായി അവയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. ഈ അവധി കാലം പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും നമുക്ക് ആഘോഷമാക്കാം. !!
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം