എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിലെത്തിയ വിജയദിനമായ ജൂലൈ 21 ന് സ്കൂളിൽ വിവിധ പ്രവർത്തങ്ങൾ നടന്നു.നിറംകൊടുക്കൽ മത്സരം lkg കുട്ടികൾ മനോഹരമാക്കിയപ്പോൾ ukg ക്ലാസ്സുകാർ ക്വിസ് മത്സരമാണ്‌ നടത്തിയത്.പ്രൈമറി തലത്തിൽ ഒന്നാം ക്ലാസ്സുകാർ നിറങ്ങൾ നൽകി ,രണ്ടാം ക്ലാസ്സുകാർ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ് കഥ ,കൊളാഷ് എന്നിവയും,നാലാം ക്ലാസ്സിൽ ചുമർ പത്രിക എന്നീ പ്രവർത്തനങ്ങളും നടത്തി.ചാന്ദ്രദിന സന്ദേശം നൽകിയത്‌നൽകിയത് നസ്റിൻ  ടീച്ചർ ആണ് .കൂടാതെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഫെഡിൽ ബഷീർ എന്ന കുഞ്ഞു ബഹിരാകാശ യാത്രികനോട് സംഭാഷണം നടത്താനുള്ള അവസരം കുട്ടികൾക്ക് അവസരം ലഭിച്ചു.

സ്വാതന്ത്രദിനം

മാനേജർ ശ്രീ .കുന്നത്  ആലിഹാജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് സിദിഖ് കിണറ്റിങ്ങത്തൊടി,ശാലി ടീച്ചർ,അസിസ്റ്റന്റ് മാനേജർ ശ്രീ കുന്നത് മുഹമ്മദ്, ഹെഡ്മാസ്റ്റർ മുഹമ്മദാലി സർ എന്നിവർ ആശംസകൾ അറിയിച്ചു .കുട്ടികൾക്ക് പായസ വിതരണവും നടത്തി.

സ്വാതന്ത്രദിനത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്വതന്ത്രദിന ഗീതങ്ങൾ പാഠനാവസരവും, രണ്ടാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയ്യാറാക്കി ,മൂന്നാം ക്ലാസ്സുകാർ പതിപ്പ്, ക്വിസ്, ബാഡ്ജ് എന്നിവ തയ്യാറാക്കി.നാലാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയാറാക്കി. അറബി വിസയുമായി ബന്ധപ്പെട്ടു സ്വാതന്ത്രഗാനം ,പതിപ്പ്,ക്വിസ് എന്നിവയും നടത്തുകയുണ്ടായി. ശാസ്ത്രമേള

പ്രവർത്തിപരിചയ ശാസ്ത്രമേള 16/8/ 2024 ന് നടത്തി. ശാസ്ത്രക്വിസ്,ലഘുപരീക്ഷണം,ബുക്ക് ബൈൻഡിങ്,ചവിട്ടിനിർമ്മാണം,വെജിറ്റൽ പ്രിന്റിങ്,ചിത്രത്തൂണുകൾ പപ്പടറി  നിർമ്മാണം തുടങ്ങി തത്സമയ നിർമ്മാണം നടത്തി വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.കുട്ടികൾ ഉണ്ടാക്കിയ വസ്തുക്കൾ പ്രദർശനത്തിന് വക്കുകയും മറ്റു കുട്ടികൾക്ക് കാണാനുള്ള അവസാനം നൽകുകയും ചെയ്തു.


ശിശുദിനം

14 / 11 / 2024 ന് ശിശുദിന സന്ദേശം അസംബ്ലിയിൽ ഷഹന ടീച്ചർ നൽകി.പ്രീപ്രൈമറിയിൽ മിക്ക കുട്ടികളും നെഹ്‌റു ആയാണ് എത്തിയത്.ശിശുദിന ഗാനാലാപനവും നെഹ്‌റുവിനെ പരിചയപ്പെടലുമാണ് ഒന്നാം ക്ലാസ്സുകാർ ചെയ്തത്. രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ്ഉം നാലാംക്ലാസ്സിൽ ക്വിസ്, പതിപ്പ് എന്നിവ നടത്തി. അറബിയിൽ വിവരണം എഴുതൽ  പ്രവർത്തനവുമാണ്  നടത്തിയത്.

ഹരിതസഭ  

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഹരിതസഭ രൂപീകരിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ 50 ഓളം അംഗങ്ങൾ ആണ്  ഹരിതസഭക്ക് നേതൃത്വം നൽകി.ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.സ്കോളിന്റെ വിവിധഭാഗലിലെ ശുചിത്വം നോക്കുന്നതിനായി അംഗങ്ങളെ നിയമിക്കുകയും പ്രത്യേകം തയ്യാറാക്കിയ സൂചനകൾ പരിഗണിച്ചു ഓരോ ദിവസവും ക്ലാസ് റൂമുകളിലെ ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്തു.പഞ്ചായത്തു തലത്തിൽ നടന്ന ക്ലാസ്സിൽ പങ്കെടുത്ത PTA പ്രസിഡന്റ് സുബൈർ എ.കെ.യും ചുമതലയുള്ള അദ്ധ്യാപകരും പങ്കെടുത്തു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകി .