Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ഡൗൺ കാലം
അച്ഛനെ ഇത്രയും അധികദിവസം എന്റെ കൂടെ കിട്ടിയിട്ടില്ല.കാരണം നിങ്ങൾക്കറിയാമായിരിക്കും....ലോക് ഡൗൺ .ഇന്ന് ലോകം മുഴുവൻ ഭീതിയിലാണ്.കോവിഡ് 19
നാടിനെ കാർന്ന് തിന്നുകയാണ് .എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇതിനെ വേരോടെ പിഴുതെറിയുവാൻ സാധിക്കുകയുള്ളു.ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ ഇപ്പോഴും ആളുകൾ നിസ്സാരമായി നടക്കുന്നു.ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുന്നത് അവർ മാത്രമായിരിക്കില്ല.അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആയിരിക്കും.
< ഈ ലോക് ഡൗൺ കാലത്ത് ഒരുദിവസം അച്ഛൻ അച്ഛന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ എന്നോട് പങ്കുവെച്ചു.അച്ഛൻ സ്കൂളിൽ പോകുന്ന സമയം ജൂൺ,ജൂലൈ മാസങ്ങളിലേറെയും അതിശക്തമായ മഴയായിരുന്നു.സ്കൂളിലേക്ക് വഴുവഴുപ്പുള്ള ചെറിയ പാടവരമ്പിലൂടെ കൂട്ടുകാരോടൊന്നിച്ച് കൊച്ചുവർത്തമാനമെല്ലാം പറഞ്ഞും മാങ്ങ എറിഞ്ഞു വീഴ്ത്തിയും നടന്നു പോകുമായിരുന്നു.വരമ്പിന്റെ ഒരുഭാഗത്ത് ഒരു കൊച്ചു തോടുണ്ടായിരുന്നു.മറുവശം വയലായിരുന്നു.അതിന്റെ നടുവിലൂടെ വേണം സ്കൂളിലേക്ക് പോകാൻ.സ്കൂളിലെത്തിയാൽ ഞങ്ങൾ പല കളികളും കളിക്കും.ഗോലി കളി ,പന്തുകളി,കുട്ടിയും കോലും ,കള്ളനും പോലീസും,ചട്ടിപ്പന്ത് എന്നിങ്ങനെ അനവധി .സ്കൂളിനടുത്ത് ഒരു എരഞ്ഞി മരമുണ്ടായിരുന്നു.അതിൽ നിന്നും പൂക്കൾ പെറുക്കി വീട്ടിൽകൊണ്ടുവന്നു മാലകോർക്കും.ഉച്ചക്ക് സ്കൂളിൽ നല്ല ചോറും ചെറുപയർ കറിയും ഉണ്ടായിരുന്നു.വെള്ളം കൊണ്ട് സ്ലേറ്റ് മായ്ച്ചിരുന്നു .
< സ്കൂൾ വിട്ട് വന്നാൽ മീൻ പിടിച്ചും മാങ്ങ എറിഞ്ഞു വീഴ്ത്തിയും ഊഞ്ഞാൽ ആടിയും നടന്നിരുന്നു.മൈതാനത്ത് പന്ത് കളിക്കും.നേരം പോകുന്നത് അറിയുമായിരുന്നില്ല.അച്ഛൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ എനിക്ക് തോന്നിപ്പോയി ആ കാലമായിരുന്നു നല്ലതെന്ന് .ഇന്ന് സൗകര്യങ്ങൾ കൂടുതലുണ്ട്.പക്ഷെ ബന്ധങ്ങൾ ഇല്ല.വീട്ടുമുറ്റത്തുനിന്ന് വണ്ടി കയറി സ്കൂളിൽ ഇറങ്ങും.പിന്നെ ആരും ആരുടെയും വീട്ടിൽ പോയിയും പുറത്തുപോയിയും കളിക്കുന്നില്ല.എല്ലാവരും അവരവരുടെ വീട്ടിൽ ഒതുങ്ങി കൂടുന്നു.അതുകൊണ്ടു തന്നെ ആർക്കും ബന്ധങ്ങളുടെ വില അറിയില്ല.കൂട്ടുകാരില്ല.നാട്ടുകാരില്ല .എന്തിനുപറയുന്നു സ്വന്തം നാട്ടുകാരനെ കണ്ടാൽ പോലും അറിയില്ല.
< ഒരു ടീവി യോ, മൊബൈയിലോ ,ലാപ്ടോപ്പോ മതി എല്ലാവർക്കും.അതിലാണ് എല്ലാ ബന്ധങ്ങളും.അതിനാൽ വീട്ടിനുള്ളിൽ തന്നെ സംസാരം കുറയുന്നു.ഓരോരുത്തരും അവരവരുടെ റൂമിനകത്ത് ഒതുങ്ങി കൂടുന്നു.എന്തിനുപറയുന്നു ഭക്ഷണം കഴിക്കാൻ പോലും ഇതില്ലാതെ പറ്റില്ലെന്നായി.ലോകം എത്ര മാറിപ്പോയല്ലേ?ഇനി വരുന്ന ഒരു തലമുറയെപ്പറ്റി ചിന്തിച്ചുനോക്കൂ .....എന്തായിരിക്കുമല്ലേ!!!!!!ഇതിൽ നിന്നും നല്ലൊരു മാറ്റം ഉണ്ടാവട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം.ശുഭം......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|