എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ഏതു രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. കടുത്ത വേനൽ ആണ്. അതുകൊണ്ടുതന്നെ ദ്രവപദാർത്ഥങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കഞ്ഞിവെള്ളം, പാൽ, മോര്, സംഭാരം, പഴച്ചാറുകൾ എന്നിവയാണ് പ്രധാനം. ഇളനീരിൽ രണ്ടു ഗ്രാം ഏലത്തരി പൊടിച്ചത് ചേർത്തിളക്കി കുടിക്കുന്നത് നല്ലതാണ്. വിയർത്തിരിക്കുമ്പോൾ തലയിൽ എണ്ണ തേക്കരുത്. രണ്ടു നേരമെങ്കിലും ദേഹം കഴുകണം. അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ഉചിതം. ധ്യാനം, യോഗ എന്നിവ പരിശീലിക്കാം. ഉറക്കവും ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം. ഇവയുടെ അളവിലും സമയത്തിലും കൃത്യത പാലിക്കണം. പകൽ ഉറക്കം ഒഴിവാക്കണമെങ്കിലും ചെറിയ മയക്കം ആകാം. കൈ ശുചിയാക്കി സൂക്ഷിക്കുന്നത് പോലെ വായും വൃത്തിയായി സൂക്ഷിക്കുക.

അനിഘ പി എ
3 A എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം