എൽ എഫ് യു പി എസ് മാനന്തവാടി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയാണ് പക്ഷിമൃഗാദികളുടെയും നമ്മളുടെയും ജീവന്റെ നിലനിൽപ്പിന് ഏറ്റവും ഉതകുന്ന ഘടകം. നമ്മുടെ വാസസ്ഥലവും, നമുക്ക് വേണ്ടതെല്ലാം തരുന്ന ഉദ്പാദകർ നിലനിൽക്കുന്ന ഈ പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ആവിശ്യമാണ്, ഉത്തരവാദിത്തം മാത്രമല്ല. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണ്. അതിനാൽ പരിസ്ഥിതിയിൽ എല്ലാ ജീവജാലങ്ങൾക്കും ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ തുല്യാവകാശമുണ്ട് അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതുമൂലം പരിസ്ഥിതിയെത്തന്നെയാണ് നാം നശിപ്പിക്കുന്നതെന്നു ഓർക്കാറില്ല. ഈ ലോകത്തിൽ പരിസ്ഥിതിയുടെ വില മനസ്സിലാക്കിയവരും മനസ്സിലാക്കാത്തവരുമുണ്ട്. അതിനുദാഹരണവും , ലോകത്തിനു മാതൃകയുമായ മഹാത്മാക്കളാണ് ശ്രീ സുന്ദർലാൽ ബഹുഗുണ, ഗാഡ്ഗിൽ, പൊക്കുടൻ തുടങ്ങിയവർ. പരിസ്ഥിതിയെ പൂർണമായും നശിപ്പിച്ച് വലിയ വലിയ ഫാക്ടറികളും മറ്റും ഉണ്ടാക്കാൻ കുടുതലും ശ്രമിക്കുന്ന, എന്നാൽ സ്ഥലം കണ്ടെത്തി ഒരു ചെടിപോലും നടൻ ശ്രമിക്കാത്ത ഇന്നത്തെ തലമുറകൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഏറെ സമയം ചെലവഴിക്കുന്ന വനപാലകരും , സന്നദ്ധപ്രവർത്തകരും മറ്റും ഏറ്റവും നല്ല മാതൃകകളാണ്. മിക്കവാറും എല്ലാ സാഹിത്യരചനകളിലും പരിസ്ഥിതിയുടെ ഭംഗിയും സ്വാധീനവും ഒന്ന് രണ്ടു വരികളിലാണെങ്കില്പോലും എടുത്തുകാണിക്കാറുണ്ട്. വാങ്മയചിത്രങ്ങളിലും പുരാണേതിഹാസങ്ങളിലും പ്രകൃതിയുടെ രമണീയത തിങ്ങിനിൽക്കുന്നു. വ്യത്യസ്തമായ കാലങ്ങളും , കാറ്റും , ചെടികളും, ഭക്ഷണപദാർത്ഥങ്ങളും, നിറങ്ങളും, ജീവികളും, വിസ്മയങ്ങളുമെല്ലാം നിറഞ്ഞുനിൽക്കുന്ന വികാരങ്ങളുണർത്തുന്ന വൈവിധ്യമാർന്ന നമ്മുടെ ചുറ്റുമുള്ള ഈ പരിസ്ഥിതി - അനുഭവങ്ങളുടെ സഞ്ചയമാണ്. മാധ്യമങ്ങളുടെ മുന്നിൽ എത്രനേരമിരുന്നാലും കാറ്റുകൊണ്ട് പക്ഷികളുടെ ശബ്ദവും, ഹരിതാഭയും കാണുന്നത്ര സന്തോഷവും സമാധാനവും കിട്ടുകയില്ല. ഇലകളുടെ ഇരമ്പൽ ശബ്ദം, പുഴയുടെ ശബ്ദം, പക്ഷിമൃഗാദികളുടെ മനോഹരമായ പാട്ടും കലഹങ്ങളുമൊക്കെ അനുഭവവേദ്യമാകുന്നത് നമ്മുക്ക് പ്രകൃതിയിൽനിന്നും നേരിട്ടനുഭവമുള്ളതുകൊണ്ടാണ്. ഈ പ്രകൃതിയില്ലെങ്കിൽ നമ്മളുടെ പഞ്ചേന്ദ്രിയങ്ങൾ വൃഥാവിലാകും. പ്രകൃതിയില്ലെങ്കിൽ മനോഹരമായ മണം കവരുന്ന കാഴ്ചകൾ നമുക്ക് കാണാനാവുമായിരുന്നോ? വെള്ളം, തളിരിലകൾ, പഴങ്ങൾ, തൂവലുകൾ ഇങ്ങനെയുള്ള പലതരം വസ്തുക്കൾ തൊട്ടനുഭവിക്കാനാവുമോ? ഇവയുടെയെല്ലാം ശബ്ദം ശ്രവിക്കുവാനാവുമായിരുന്നോ? നാവിൽ കപ്പലോടുന്ന സ്വാ ദരിയുവാനാവുമായിരുന്നോ? പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥയുടെ രൂപീകരണത്തിനും, നമ്മളുടെ നിലനിൽപ്പിനും ഈ പ്രപഞ്ചത്തെ സംരക്ഷിക്കേണ്ടത് നമ്മളുടെ ചുമതലയാണ്. ഒരു ചെടി സ്വന്തം നട്ട് അതിന് വളമിട്ട്, വെള്ളമൊഴിച്ച്, അത് വലുതായി അതിലുണ്ടാവുന്ന പൂവിന്റെയും, ഫലത്തിന്റെയും മണവും, രുചിയും ഭംഗിയും അനുഭവിച്ചറിഞ്ഞ് കുഞ്ഞിക്കുരുവികൾ പഴങ്ങൾ കൊത്തി കൊത്തി തിന്നുന്നതിന്റെ സുഖം നമുക്ക് മാധ്യമങ്ങളിൽ ചിലവഴിച്ചാൽ കിട്ടുന്നതല്ല. നമ്മളുടെ ഈ ജീവിതത്തിൽ ധാരാളം സമയം നാം ആശുപത്രികളിൽ ചിലവഴിക്കുന്നുണ്ട് . അതിന്റെ കാരണം നാം മണ്ണിലേക്കിറങ്ങി പരിസ്ഥതിയെ saമ്രക്ഷിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ്. കടകളിൽ നിന്നും വാങ്ങുന്ന വിഷം കുത്തിനിറച്ച ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ആരോഗ്യം നശിക്കുന്നു. അതുമൂലം ജീവിതകാലാവധി കുറയുന്നു. നാം മണ്ണിലിറങ്ങി പ്രകൃതിയെ സംരക്ഷിക്കുന്നുവെങ്കിൽ സ്വയം ഉണ്ടാക്കിയ ചെടികളിൽ നിന്നുമുള്ള ഭക്ഷണം കഴിക്കുന്നത്‌കൊണ്ട് മനസ്സിന് സന്തോഷവും, ആരോഗ്യവർധനയും ആശുപത്രികളിൽനിന്നുമുള്ള വേദനയ്ക്കും ചിലവിനും മറ്റും ശമനം വരും. പടർന്നുപിടിക്കുന്ന കൊറോണ പോലുള്ള മാരകരോഗങ്ങൾ ഉടലെടുക്കുന്നത് പരിസ്ഥതിയിൽ അനിയന്ത്രിതമായി കൈകടത്തുന്നതുകൊണ്ടാണ്. വേദനമാത്രമല്ല, ജീവിതത്തിൽ ചില നല്ല പാഠങ്ങളും ഈ ലോക്കഡൗൺ കാലം നമ്മളെ പഠിപ്പിക്കുന്നു. ഒത്തൊരുമയുടെ, സ്നേഹത്തിന്റെ, ശുചിത്വത്തിന്റെ, അനുസരണയുടെ,.... ഒരിത്തിരി ഒത്തിരി നല്ല പാഠങ്ങൾ.... ജീവിക്കാം പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആരോഗ്യത്തോടെ, സന്തോഷത്തോടെ....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം