എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി

വാർത്തയിലൂടെ കേട്ടു ഞാൻ
ചൈനയിലാകെ പടരുന്നു
കൊറോണയെന്നൊരു വൈറസ്
പതിയെപ്പതിയെ ലോകം മുഴുവൻ
പടർന്ന് വന്നത് കോവിഡ് എന്ന മഹാമാരി
ചികിത്സക്കായി മരുന്നുകളില്ല
ജാതിയുമില്ല മതവുമില്ല
മുതിർന്നവരെന്നോ കുഞ്ഞെന്നോ
ഒന്നൊഴിയാതെ എല്ലാരേം
രോഗികളാക്കും വൈറസ്
ചെറുത്തു നിൽക്കാൻ പാലിക്കേണം
വ്യക്തി ശുചിത്വം നന്നായി
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
നന്നായി അകലം പാലിക്കേണം
പുറത്തു പോയാൽ മൂക്കും വായും
നന്നായിട്ടു മറയ്ക്കേണം
കൈകൾ കൂപ്പാൻ ശീലിക്കേണം
നൻമയ്ക്കായി ചൊല്ലാം വാക്കുകൾ
പാലിക്കേണം മടിക്കാതെ
അകറ്റാം നമുക്കീ വൈറസിനെ
കൊറോണയെന്നൊരു മഹാമാരിയെ

 

ബ്രീത ബി ആർ
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത