എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/രാമു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
രാമു പഠിച്ച പാഠം

ഒരു ഗ്രാമത്തിൽ രാമു എന്നൊരാൾ താമസിച്ചിരുന്നു. വീടും പരിസരവും വൃത്തിയാക്കാതെയും കൈകളിലെ നഖങ്ങൾ വെട്ടാതെയും കൈകളിലെ നവ ന ൾ വെട്ടാതെയും. അങ്ങനെ വൃത്തിയില്ലാതെ ജീവിച്ച ആളായിരുന്നു രാമു .പല തവണ നാട്ടുകാർ അയാളോട് വീടും പരിസരവും വൃത്തിയാക്കാൻ പറഞ്ഞാലും അയാൾ അത് അനുസരിക്കുകയില്ലായിരുന്നു.കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് അയാളുടെ ശീലമായിരുന്നു. ഒരു നാൾ രാമുവിന് അസുഖം പിടിപെട്ടു, ' ഇക്കാര്യം നാട്ടുകാർ അറിഞ്ഞു.ഇക്കാര്യം അവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.അവർ അയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സുഖമായി വന്നതിനു ശേഷം രാമു അയൽക്കാരുടെ സഹായത്തോടെ വീടും പരിസമ്പും വൃത്തിയാക്കി .അയാൾ ഒരു പുതിയ മനുഷ്യനായി ജീവിതം തുടങ്ങി.തന്റെ വീടും പരിസരവും കണ്ടപ്പോൾ അയൽക്കാരുടെ സ്നേഹവും ആത്മാർത്ഥതയും ഓർത്ത് അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അയൽക്കാരെ സ്നേഹിച്ചും സഹായിച്ചും രാമുവും സന്തോഷത്തോടെ ജീവിച്ചു.

ശ്രീജിത്ത് ജി എസ്
5 ബി എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ