എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
പ്രിയ കൂട്ടുകാരെ, ഞാൻ അഭിൻഷ അടുത്ത അധ്യയനവർഷത്തിൽ നാലാം തരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ എന്നെ പരിചയപ്പെട്ടല്ലോ? കൂട്ടുകാരെ ഈ കാലഘട്ടത്തിൽ നമുക്ക് പ്രധാനമായും വളരെ ആഴത്തിൽ ചിന്തിച്ചു ചെയ്യേണ്ട ഒരു കാര്യമാണ് രോഗപ്രതിരോധം. അഥവാ രോഗങ്ങൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുക എന്നത്. നാം ഇന്ന് വളരെയധികം വിഷമഘട്ടത്തിൽ കൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും മരുന്ന് കണ്ടുപിടിക്കപ്പെടാത്ത ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പോലുള്ള മഹാമാരികളുടെ കാലത്താണ് നാം ജീവിക്കുന്നത്. ഇതിൽനിന്ന് നാം കുറച്ചെങ്കിലും അതിജീവിച്ചു നിൽക്കുന്നത് തന്നെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് കഴിയും എന്ന് തന്നെയാണ്. ലോകം എത്ര തന്നെ വികസിച്ചിട്ടും ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചു എന്ന് പറഞ്ഞാൽ പോലും പനി, ജലദോഷം, ചുമ, തൊണ്ടവരൾച്ച തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ ലോക ജനതയെ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുനിർത്താൻ ഒരു മരുന്നിനും കഴിഞ്ഞില്ല എന്നുള്ളത് വളരെയധികം വിഷമകരമായ കാര്യമാണ്. ഇതിൽനിന്നൊക്കെ നാം എന്താണ് മനസ്സിലാക്കേണ്ടത് കൂട്ടുകാരെ, അടുത്ത തലമുറയുടെ വാഗ്ദാനമായ നാം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. രോഗങ്ങളെ അതിജീവിച്ച് അതിനുവേണ്ടിയുള്ള പ്രതിരോധപ്രവർത്തനങ്ങൾ എങ്ങനെ ചെയ്യാം എന്നുള്ളത്. എന്തെല്ലാം രോഗങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഡെങ്കിപ്പനി, പക്ഷിപ്പനി, നിപ്പ വൈറസ് തുടങ്ങിയ രോഗങ്ങളുടെ തീവ്രത നാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. രോഗങ്ങൾ നാം വരുത്തി വയ്ക്കുന്നവയാണ് അതിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം. ഒന്നാമതായി ഭക്ഷണരീതി തന്നെയെടുക്കാം. ഫാസ്റ്റ് ഫുഡിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വ്യായാമക്കുറവ് എല്ലാ കാര്യങ്ങൾക്കും യന്ത്രങ്ങളെ ആശ്രയിക്കുന്നു.എടുത്തുപറയത്തക്ക ഒരു മറ്റൊരു കാര്യമാണ് മദ്യവും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും. ഇവയൊക്കെ രോഗങ്ങളെ നാം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. രോഗങ്ങൾ വന്നതിനു ശേഷം അവയെ പ്രതിരോധിക്കാൻ നാം പെടാപാട് പെടുന്നു. കൂട്ടുകാരെ നമുക്ക് നല്ല ശീലങ്ങൾ പഠിച്ചും മറ്റുള്ളവരെ കൊണ്ട് അവ ചെയ്യാൻ ശീലിപ്പിച്ചും രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടും കേട്ടും പഠിച്ചും നല്ലൊരു തലമുറയ്ക്കാരായി അടുത്ത തലമുറയെ വാർത്തെടുത്ത്നമുക്ക് വളരാം. രോഗങ്ങൾ വന്ന പ്രതിരോധിക്കുന്നതിനെക്കാൾ നല്ലത് രോഗങ്ങൾ വരാതിരിക്കുന്നത് ആണ് അതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. നിർത്തുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം