എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

ഞാൻ കൊറോണ വൈറസ് . നിങ്ങളുടെ കണ്ണിനു കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ.നിങ്ങളെപ്പോലെതന്നെ ഈ ഭൂമിയിലെ ഒരംഗമാണ് ഞാൻ.പന്നി,വവ്വാൽ,എലി തുടങ്ങിയ ജീവികളുടെ വയറ്റിലാണ് സാധാരണയായി ഞങ്ങൾ താമസിക്കുന്നത് . ചൈനയിലെ കാടുകളിൽ വസിച്ചിരുന്ന ഒരു പന്നിയുടെ വയറ്റിൽ കഴിഞ്ഞിരുന്ന ഞാൻ വുഹാൻ‍ മാർക്കറ്റിൽ എത്തിയതെങ്ങനെയാണെന്നറിയണ്ടേ......? കുറേ നായാട്ടുകാർ പന്നികളെ വേട്ടയാടി അവയുടെ മാംസം വുഹാൻ മാർക്കറ്റിലെത്തിച്ചു. ഞാൻ എങ്ങനെയോ അറവുകരന്റ കൈകളിൽ പറ്റിപ്പിടിച്ചു .അവൻ മൂക്കു ചൊറി‍ഞ്ഞപ്പോൾ ഞാൻ അവന്റ ഉളളിൽ കയറിപ്പറ്റി.പതിനാലുദിവസം ഞങ്ങൾ സമാധിയിലാണ് . അപ്പോൾ ഞങ്ങൾ പെറ്റുപെരുകും.അവൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഞങ്ങൾ മറ്റുള്ളവരിലേക്കു കയറിപ്പറ്റും.അങ്ങനെ നൂറ്റിയിരുപത്തഞ്ചോളം ലോകരാ ഷ്ട്രങ്ങളിലൂടെ ഞങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

ജിയ ഗിരീശൻ
IV എൽ എം എസ് എൽ പി എസ് ഭൂതംകോഡ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം