Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്‌ഥിതിക്കൊരു രക്ഷാകവചം
നാം ജീവിക്കുന്ന ചുറ്റുപാടും നമുക്ക് എത്ര വിലപ്പെട്ടതാണ് . അതുകൊണ്ടു തന്നെ അവ വൃത്തിയായി സൂക്ഷിക്കേണ്ടത് കുട്ടികളായ നമ്മുടെയും ഉത്തരവാദിത്വമാണ് . പരിസ്‌ഥിതി ശുചിത്വത്തിനു മുമ്പേ നാം ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വമാണ്. പരിസ്‌ഥിതി ശുചിത്വം തുടങ്ങേണ്ടത് ആദ്യം വീടുകളിൽ നിന്നുതന്നെയാണ് . ആഴ്ചയിൽ ഒരു ദിവസം വീട് തുടക്കൽ, മാറാല അടിച്ചു വാരൽ, ഷെൽഫുകൾ, അലമാരകൾ എന്നിവ വൃത്തിയാക്കൽ ഈ വക കാര്യങ്ങൾ രക്ഷിതാക്കൾ ചെയ്യുകയും കുട്ടികളെ അതിൽ പങ്കാളിയാക്കുകയും ചെയ്യുക. അങ്ങനെ കുട്ടികളിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളർത്തുവാൻ കഴിയും. അവർ പഠിക്കുന്ന സ്കൂളുകളിലും ഇത്തരം ചെറിയ പരിസ്ഥി ശുചീകരണ പരിപാടികൾ നടത്താവുന്നതാണ്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ പരിസ്ഥിതിമലിനീകരണം വർധിച്ചുവരികയാണ് . അതിനോടൊപ്പം അതിഥികളായി പകർച്ചവ്യാധികളും കടന്നു വരുന്നു. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മന്ത്, തുടങ്ങിയ രോഗങ്ങൾ കൊതുകിലൂടെ പകരുന്നവയാണ്. അതുകൊണ്ടു തന്നെ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. പച്ചക്കറി മാലിന്യങ്ങൾ,ഭക്ഷണമാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ ഇവയൊന്നും വലിച്ചെറിയാതെ ചെടികൾക്ക് വളമായി ഉപയോഗിക്കാം.
പരിസ്ഥിക്ക് ഭീഷണിയാകുന്ന മറ്റൊരു വില്ലനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് നിരോധിച്ചു എങ്കിലും അതിന്റെ ഉപയോഗം പൂർണമായും അവസാനിച്ചിട്ടില്ലായെന്നത് ഒരു യാഥാർഥ്യമാണ്. പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി, പേപ്പർ ക്യാരിബാഗുകൾ ഉപയോഗിക്കുക.
ആശുപതികൾ, ബസ് സ്റ്റാൻഡുകൾ, വ്യവസായശാലകൾ, പൊതുസ്ഥലങ്ങൾ, ചന്തകൾ, ഹോട്ടലുകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ഈ ശുചിത്വം പാലിക്കേണ്ടവയാണ് .
മനുഷ്യജീവനു തന്നെ വെല്ലുവിളിയായി ഒരു മഹാമാരി കൊറോണ (കോവിഡ് 19 ) വൈറസ് വിദേശരാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ എത്തിയിരിക്കുകയാണ്. ഈ വൈറസിനെ ചെറുത്തു നിർത്തേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യകതയാണ്. അതിന് വ്യക്തിശുചിത്വം പ്രധാനപ്പെട്ടതാണ്. രക്ഷിതാക്കൾ തന്നെ കുട്ടികളെ അതിനായി പ്രോത്സാഹിപ്പിക്കണം. ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുപ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു മുഖം പൊത്തുക. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക. കഴിവതും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കുക.
നമ്മുടെ പരിസ്ഥിയെ നാം തന്നെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. മാലിന്യവിമുക്ത കേരളത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|