എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


           അതിജീവനം

മാഘ മാസത്തിൽ മാനവരാശി മേൽ പെയ്തിറങ്ങി
മഹാമാരിയാം കൊറോണ
വുഹാനിൽ കരിനിഴൽ വീഴ്ത്തി പിന്നെ
വ്യാപിച്ചു ലോകമൊട്ടാകെയും കൊറോണ
ദൈവനാടായ കൊച്ചുകേരളത്തിൽ പിന്നെ
വിരുന്നെത്തി ഭീകരൻ വൈറസ്‌
വരുതിയിലാക്കി ആരോഗ്യരംഗം ജീവനുകാവലായി
നിന്നു മുൻപന്തിയിൽ
കാത്തിരുന്ന് വന്നൊരാവേനലവധിക്കാലം
നഷ്ടസ്വപ്നമായി മാറി എന്നാകിലും
വീട്ടിൽ അകത്തളത്തിൽ ചിറകറ്റ കിളിപോലെ
ഉഴരുമെന്നാകിലും
ഓർത്തുപോകുന്നു ഞാൻ കർമ്മനിരതരാകിയ
നീതിപാലകരെയും വൈദ്യശാസ്ത്രത്തെയും
ഉറ്റവരെപ്പോലും കാണുവാനാകാതെ ജീവനു
തുണയേകുന്നു അവരിപ്പോഴും
ലോകമൊട്ടുക്കെ ആയിരങ്ങൾ പ്രാണനില്ലാതെ
പിടഞ്ഞുവീഴുന്നു
സ്തബ്ദരായി ലോകരാഷ്ട്രങ്ങൾ നിശ്ചലമായി
ലോകമൊട്ടാകെയും
നൊമ്പരമായി മാറി ആയിരമാളുകൾ
മരണദേവൻ തൻറെ താണ്ഡവമാടുന്നു
മാനവരാശി പകച്ചുനിന്നീടുന്നു
പ്രതീക്ഷകൾ നന്മകൾ സമ്മാനമായ്‌നൽകി
ഈസ്റ്റ്‌റും വിഷുവും എന്നേ കടന്നുപോയി
കാത്തിരിക്കുന്നു ഞാൻ നന്മതൻ പുലരിയെ
ലോകാ സമസ്താ സുഖിനോ ഭവന്തു:

                  
                                   
                               
                                                          
 

അശ്വതി എസ്
8 A എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത