എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ഭൂമി
കൊറോണ എന്ന മഹാമാരി
2019 നവംബർ മുതൽ ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരിയാണ് നോവൽ കൊറോണ അഥവാ കോവിഡ് 19. 2019നവംബർ മാസം ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ലോകം മുഴുവൻ ഈ വൈറസ് പടർന്നിരിക്കുന്നു.ഇതുവരെ ലോകമെമ്പാടും 1.49മില്യൺ ആളുകൾക്ക് ഈ രോഗം പിടിപെടുകയും,89,700ഒാളം ആളുകൾ മരിക്കുകയും 337000 ആളുകളുടെ രോഗം ഭേദമാവുകയും ചെയ്തു. തുമ്മുമ്പോഴോ,ചുമയ്ക്കുമ്പോഴോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാം. പനി,ചുമ തൊണ്ടവേദന ഇവയൊക്കയാണ് പ്രധാന ലക്ഷണങ്ങൾ.ഈ വൈറസിനെതിരായ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.സാമൂഹിക അകലം പാലിക്കുക എന്നതാണ് വൈറസിന്റെ വ്യാപനം തടയുന്നതിന് ചെയ്യാനാകുക.ചുമയ്ക്കുമ്പോഴോ,തുമ്മുമ്പോഴോ തുവാല ഉപയോഗിച്ച് മൂക്കും വായുംപൊത്തുക,ആവശ്യമില്ലാത കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, അത്യാവശത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക ഇവയൊക്കെയാണ് നമുക്ക് ചെയ്യാനാവുക.സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ രാജ്യം 21ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്നത്.അമേരിക്ക പോലുളള വികസിത രാജ്യങ്ങൾ വരെ ഈ വൈറസിന് മുന്നിൽ മുട്ട്മടക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇതിനെതിരെ ഉളള വാക്സിൻ കണ്ടെത്താൻ ദ്രുതഗതി യിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.മനുഷ്യ രാശിക്ക് ഈ വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുക തന്നെ ചെയ്യും.ലോകരാജ്യങ്ങളെല്ലാം അതിനുളള കൂട്ടായ ശ്രമത്തിലാണ്.സാമൂഹിക അകലം പാലിക്കൂ,കൈ കഴുകൂ,വീട്ടിലിരിക്കൂ,കൊറോണയെ തോൽപ്പിക്കൂ.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം