എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/അക്ഷരവൃക്ഷം/ആരോഗ്യകേരളത്തിലേക്ക്
ആരോഗ്യകേരളത്തിലേക്ക്
ആധുനിക ലോകത്ത് മനുഷ്യൻ ചെന്നെത്താത്ത മേഖലകളില്ല. എല്ലാ മേഖലയിലും മനുഷ്യൻ പ്രാവീണ്യം നേടിയിരിക്കുന്നു.സാമ്പത്തികശാസ്ത്ര സാങ്കേതിക രംഗത്തും ഗതാഗത വാർത്താവിനിമയ രംഗത്തും മനുഷ്യൻ നിരവധി നേട്ടങ്ങൾ കൈവരിച്ചു. ഇതിൽ എത്രത്തോളം നാം അഭിമാനിക്കുന്നു അത്രയേറെ ഇതിൽ ആപത്തും ഉണ്ട് അതിനുള്ള ഒരു ഉദാഹരണമാണ് ഈ കഴിഞ്ഞ പ്രളയവും ഇപ്പോൾ നാം നേരിടുന്ന കോവിഡ്-19 ഉം. ഇന്ന് നാം ഒറ്റക്കെട്ടായി ഇവയെ തരണം ചെയ്യുന്നു. ഒരു ആപത്ത് വരുമ്പോൾ മാത്രമേ മനുഷ്യന് തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നത് എത്ര ശരിയാണ്. ഇന്ന് വീടിന് പുറത്തിറങ്ങാതെ ലോക്ഡൗണിൽ നാം കഴിയുന്നു. ഇത് നമുക്ക് ഏറെ പ്രയാസകരമാണ് എങ്കിലും ഈ ലോക്ഡൗണിനെ നമുക്ക് സന്തോഷത്തോടെ നേരിടാനാകും. ഓരോ ദിവസവും രസകരമാക്കാം പുസ്തകങ്ങൾ വായിക്കാം കൃഷിചെയ്യാം കളിക്കാം കുടുംബത്തോടൊപ്പം ചെലവഴിക്കാം അങ്ങനെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നിരവധിയാണ്. ഉല്ലാസകരമായ നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അവ തേടിയാൽ നമ്മുടെ അടുത്തെത്തും. ഒന്ന് ചിന്തിച്ചാൽ ലോക്ഡൗൺ നമുക്ക് കാണിച്ചുതരുന്നത് വൃത്തിയുള്ള ശുചിത്വമുള്ള ഒരു കേരളത്തെ ആണ്. മനുഷ്യരായ നമുക്ക് ലോക്ഡൗൺ എത്ര ഏറെ പ്രയാസകരമാണോ അത്രയേറെ പ്രകൃതിക്ക് ഇത് ഗുണകരമാണ്. ചുറ്റുപാടും ഉണ്ടാകുന്ന പൊടിപടലങ്ങളും പുകയും ഒരു പരിധിവരെ ഇല്ലാതായിരിക്കുന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ ഇരിക്കുന്നതിലൂടെ പുകയും മാലിന്യവും കുറഞ്ഞിരിക്കുന്നു. പൊതുസ്ഥലങ്ങളിലുള്ള മാലിന്യ നിക്ഷേപവും ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികൾ ആയ മദ്യപാനവും ഫാസ്റ്റ് ഫുഡും കുറഞ്ഞിരിക്കുന്നു. ഇവയുടെ അഭാവം മനുഷ്യനെ കൂടുതൽ ആരോഗ്യവാൻ ആക്കുന്നു. ലോക്ക്ഡൗണിൽ കൂടുതൽ നേട്ടം മനുഷ്യന് തന്നെയാണ്. അവന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നു. മദ്യം എന്ന വിപത്തിനെ ഇതിലൂടെ നീക്കം ചെയ്യാനും ഫാസ്റ്റഫുഡ് ഒഴിവാക്കാനും വായു മലിനീകരണം തടയാനും ലോക്ഡൗൺ നമ്മെ സഹായിക്കുന്നു. വ്യവസായസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഫാക്ടറികൾ പ്രവർത്തിക്കാത്തത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. കൊറോണ വൈറസിൽ നിന്നുള്ള കോവിഡ് 19 എന്ന പകർച്ചവ്യാധി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. എങ്കിലും സത്യത്തിൽ ഇത് ഒരു തിരിച്ചറിവാണ്. പണ്ട് നാം എന്തായിരുന്നു? എങ്ങനെയായിരുന്നു? pollution ഇല്ലാത്ത വായുവും ജലവും ഉള്ള ശുചിത്വമുള്ള കേരളത്തിൽ, ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ വസിക്കുന്നവർ ആയിരുന്നു നാം. ഇന്നത്തെ മനുഷ്യന്റെ അനധികൃത ഇടപെടൽ തന്നെയാണ് നാം നേരിടുന്ന ഓരോ പ്രതിസന്ധിക്കും കാരണം. ഇത്തരത്തിൽ ലോക്ഡൗണിലൂടെ നമ്മുടെ പല ദുശ്ശീലങ്ങളും ഇല്ലാതാകുന്നു. ഇതൊരു പതിവാക്കിയാൽ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ ആകും. കോവിഡ് 19 പ്രതിരോധത്തിന്റെയും ശുചിത്വത്തിന്റെയും നാളുകൾ ആകട്ടെ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം