എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ജൂനിയർ റെഡ് ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. ഇന്ന് ലോകത്തിൽ 150 ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടറിയർമാരും ഉണ്ട്. പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർത്ഥികൾക്കും ഈ സംഘടന സഹായമെത്തിക്കുന്നു. സാമൂഹ്യസേവനമാണ് റെഡ്ക്രോസിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ വിപുലമായ അംഗീകാരം നേടിയ സംഘടനയാണിത്. റെഡ്ക്രോസ് സംഘടനയുടെ സ്കൂൾ തല വിഭാഗത്തിന് ജൂനിയർ റെഡ്ക്രോസ് അല്ലെങ്കിൽ JRC എന്നു പറയുന്നു.

സ്കൂളിലും JRC യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക, പ്രഥമ ശുശ്രൂഷാ രംഗത്തെപ്പറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് JRC ഉയർത്തി കാട്ടുന്നത്.
8 -10 ക്ലാസിലെ കുട്ടികൾക്ക് JRC യിൽ ചേരാം. A, B, C level പരീക്ഷകൾ 8 ,9,10 ക്ലാസുകളിൽ നടത്തുന്നു . 5 ാം ക്ലാസിലെ കുട്ടികൾക്കായി ഒരു Basic unit ഉം ആരംഭിച്ചിട്ടുണ്ട്. JRC യുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു
സഹജീവി സ്നേഹം മറന്നു പോകുന്ന ഈ കാലത്ത്, കുട്ടികളിൽ അങ്ങനെ ഒരു മനോഭാവം വളർന്നു വരുന്നതിനു വേണ്ടി വേനൽക്കാലത്ത് " പറവകൾക്ക് ഒരു പാനപാത്രം " എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കി. വേനൽ കാലത്ത് പക്ഷികൾക്ക് കുടിവെള്ളം ഒരുക്കി കൊടുക്കുന്ന ഈ പദ്ധതിയിൽ കുട്ടികൾ അത്യുത്സാഹത്തോടെ പങ്കെടുത്തു . ഓരോ കുട്ടിയിലും സഹജീവി സ്നേഹം വളർത്തിയെടുക്കാനായാൽ സമൂഹ സ്നേഹമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാനാവും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളുടെ വീടുകളിൽ 5 ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും അവ സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്. വ്യാകുലതകൾ നിറഞ്ഞു നിൽക്കുന്ന ഈ കോവി ഡ് കാലത്ത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും നല്ല ഉണർവും ഉന്മേഷവും കുട്ടികളിൽ നിറയ്ക്കുന്നതിനും വേണ്ടി ഒരാഴ്ച നീളുന്ന യോഗാ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചു .എല്ലാ കുട്ടികളും ഈ ക്ലാസിൽ പങ്കെടുത്തു. കോ വിഡ് മഹാമാരിക്കാലത്ത് JRC കുട്ടികൾ മാസ്ക്കുകൾ തയ്ച് വിതരണം ചെയ്തു.