എസ് വി എച്ച് എസ് പാണ്ടനാട്/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/9/92/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B5%BB%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE_-_%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B5%BB%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE_-_%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_.jpg)
കേരളത്തിന്റെ പുണ്യ നദിയായ പമ്പാതീരത്തുള്ളസ്വാമി വിവേകാനന്ദ ഹയർസെക്കന്ററി സ്കൂളിൽ 2014ൽ സയൻസ് ബാച്ചും 2015ൽ കൊമേഴ്സസ് ബാച്ചുമായി ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2014 മുതൽ 2019 മാർച്ച് വരെ സ്വാമിവിവേകാനന്ദ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി എം. സി .അംബികാകുമാരി ആയിരുന്നു പ്രിൻസിപ്പൽ ഇൻചാർജ് സേവനം അനുഷ്ടിച്ചു.2019 മുതൽ പ്രിൻസിപ്പാൾ ഇൻചാർജ് ആയി ശ്രീമതി. രശ്മി ഗോപാലകൃഷ്ണൻ സേവനം അനുഷ്ടിച്ചു വരുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ,കൊമേഴ്സ് വിഭാഗങ്ങളിലായി 12 അദ്ധ്യാപകമാരും 2 അസ്സിസ്റ്റന്റുമാരും സേവനം അനുഷ്ഠിക്കുന്നു.
വ്യക്തിത്വ വികസനം സാമൂഹ്യസേവനം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീമിന്റെ ഒരു യുണിറ്റ് 2015 ൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു .ക്യാമ്പസ്സ് പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും സപ്തദിനക്യാമ്പുകളുമായി ന്റെ പ്രവർത്തനാംവളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു ഇതോടൊപ്പം എക്കോ ക്ലബ് സീഡ് ക്ലബ്ബ് ഗണിതം ഐടി അക്കൗണ്ടൻസി എക്കണോമിക്സ് ലിറ്ററേച്ചർ ക്ലബ് ഹിന്ദി ക്ലബ് വ വിദ്യാരംഗം കലാസാഹിത്യ വേദി എന്നീ ക്ലബ്ബുകളുടെ പ്രവർത്തനവും നടന്നു വരുന്നു.
തുടർ പഠനവുമായി ബന്ധപെട്ട് കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുന്നതിനും വേണ്ടി കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ പ്രവർത്തണം ആരംഭിച്ചു .കൗമാരക്കാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം നിലനിർത്തുന്നതിനും അവരുടെ വിവിധതരത്തിലുള്ള ആശങ്കകൾ പങ്കുവെക്കുന്നതിനും അവർക്കു വേണ്ട മാർഗ നിർദേശങ്ങൾ യഥാസമയം നല്കുന്നതിനുമായി സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചു.
പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളായ സ്വാമിവിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂൾ എല്ലാ നിലയിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആണ്.
അടിസ്ഥാന സൗകര്യങ്ങൾ
![](/images/thumb/2/2d/%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_.jpg/300px-%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D_.jpg)
![](/images/thumb/1/13/%E0%B4%B8%E0%B5%97%E0%B4%B9%E0%B5%83%E0%B4%A6_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg/300px-%E0%B4%B8%E0%B5%97%E0%B4%B9%E0%B5%83%E0%B4%A6_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.jpg)