എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/ഡയറിക്കുറുപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറുപ്പുകൾ

22-03-2020 ഞായർ ഇന്ന് ഒരു ഞായറാഴ്ച ആയിരുന്നു ലോകമെങ്ങും കോവിഡ് എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇതിൻറെ വ്യാപനം തടയാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്യമൊട്ടാകെ ജനതാകർഫ്യൂ ആചരിച്ചു .രാവിലെ 7 മുതൽ രാത്രി 9 വരെ അവശ്യസേവനങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളു . ഈ സമയം എല്ലാവരും പുറത്തിരങ്ങാതെ വീടിനകത്ത് ഇരിക്കണം എന്നായിരുന്നു നിർദ്ദേശം വീടിനുളളിൽ ഇരുന്ന് ഞാനും അതിൽ പങ്കാളിയായി. വീടിനടുത്തുളള റോഡുകൾ നിശ്ശബ്ദവും, വിജനവമായിരുന്നു. ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നതിനാൽ പകൽ വീടും പരിസ്സരവും വൃത്തിയാക്കി. മുഴുവൻ വൃത്തിയാക്കൻ പറ്റിയില്ലെങ്കിലും കുറെ ഒക്കെ വൃത്തിയാക്കി കോവിഡിനെതിരെ പോരാടാൻ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഉളളവരെ ആധരിക്കാനും , അഭിനന്ദിക്കുവാനുമായി വൈകിട്ട് 5 മണിക്ക് വീട്ട് മുറ്റത്തിറങ്ങി ഞങ്ങൾ എല്ലാവരും ചേർന്ന് കൈകൊട്ടുകയും ,മണി അടിക്കുകയും ചെയ്തു എൻറെ വീട് പുഴയുടെ തീരത്ത് ആയതുകൊണ്ടും അവധിക്കാലമായതുകൊണ്ടും ഞാനും അമ്മയും ചേച്ചിമാരും , ചിറ്റയും കൂടി കുളിക്കാൻ പോയി നീന്തിക്കുളിച്ച് 1 മണിക്കൂർ കഴിഞ്ഞാണ് തിരിച്ചുവന്നത്.............. ഇന്നത്തെ ദിവസം മുഴുവൻ വീട്ടിൽ തന്നെ ഇരുന്നു.

ശ്രീപ്രഭ ജി
IX B സ്വാമി വിവേകാനന്ദാ ഹൈസ്കൂൾ,പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം