എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/സത്മനോഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
സത്മനോഭാവം

സത്മനോഭാവം
അതിജീവിച്ചു നാം ഒരുമയാൽ പ്രളയത്തെ
പിന്നാലെയെത്തിയ നിപ്പയേയും
ഇന്നിതാ പുതിയൊരു മാരണമായെത്തി കൊറോണ
നമ്മൾ ഒന്നിച്ചാൽ അതും തോൽക്കുമോ
കാടുകളെല്ലാം മുറിച്ചുമാറ്റി
മേടുകളെല്ല‍ാം ഇടിച്ചൊതുക്കി
പ്ലാസ്റ്റിക്കിൽ പച്ചപ്പൊതുക്കി പിന്നെ
വേസ്റ്റിനാൽ കുന്നുകൾ തീർത്തു നമ്മൾ
തോടും പുഴകളും കായലുമാഴിയും
ആകാശം പോലും മലിനമാക്കി
പ്രകൃതിയാം അമ്മയെ വേതനിപ്പിച്ചതി൯
പ്രതികാരമാണീ പുതിയ വ്യാധി
പാലിക്ക നമ്മത൯ ശീലങ്ങൾ എന്നുമേ
ആരോഗ്യശീലം ആയതിൽ മുന്നേ നാം
സത്മനോഭാവം വള‍‍ർത്തി നമ്മൾ
മാറിനിൽക്കു മനോരോഗങ്ങളെ നിങ്ങൾ


 

ശ്രീ ലക്ഷ്മീ
8E എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത