സത്മനോഭാവം
അതിജീവിച്ചു നാം ഒരുമയാൽ പ്രളയത്തെ
പിന്നാലെയെത്തിയ നിപ്പയേയും
ഇന്നിതാ പുതിയൊരു മാരണമായെത്തി കൊറോണ
നമ്മൾ ഒന്നിച്ചാൽ അതും തോൽക്കുമോ
കാടുകളെല്ലാം മുറിച്ചുമാറ്റി
മേടുകളെല്ലാം ഇടിച്ചൊതുക്കി
പ്ലാസ്റ്റിക്കിൽ പച്ചപ്പൊതുക്കി പിന്നെ
വേസ്റ്റിനാൽ കുന്നുകൾ തീർത്തു നമ്മൾ
തോടും പുഴകളും കായലുമാഴിയും
ആകാശം പോലും മലിനമാക്കി
പ്രകൃതിയാം അമ്മയെ വേതനിപ്പിച്ചതി൯
പ്രതികാരമാണീ പുതിയ വ്യാധി
പാലിക്ക നമ്മത൯ ശീലങ്ങൾ എന്നുമേ
ആരോഗ്യശീലം ആയതിൽ മുന്നേ നാം
സത്മനോഭാവം വളർത്തി നമ്മൾ
മാറിനിൽക്കു മനോരോഗങ്ങളെ നിങ്ങൾ